ജി.എൽ.പി.എസ് ആലങ്കോട്/ചരിത്രം
18വർഷത്തെ ചരിത്ര പാരമ്പര്യമുളള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് G L P S ആലംകോട് . നിലവിലെ ആലംകോട് ഗ്രാമപഞ്ചായത്തിലെ ഉൾപ്രദേശമായ അട്ടേക്കുന്ൻ ദേശത്ത് 118വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന പുതുതലമുറ വിദ്യാസമ്പരായി വളരണമെന്നഗ്രഹിച്ച പ്രദേശത്തെ സുമനുസ്സുകളുടെ ആത്മാർതമയ പരിശ്രമഫലമായാണ് ഇന്നത്തെ ഈ വിദ്യാലയത്തിന്റെ ആദിമരൂപമായ ഏകാദ്ധ്യാപക വിദ്യാലയ സ്ഥാപനം. സ്വാതന്ത്രഭാരതമെന്ന വികാരം ജനമനസ്സുകളീൽ ആളിപ്പടരുന്നതിനും പതിറ്റാണ്ടുകൽക്ക്മുന്നെ അറിവിന്റെ വെളിച്ചത്തിലേക്കുള്ള സ്വാതന്ത്രഭിവാജ്ഞ മലയാളീ മനസ്സുകളീൽ അടക്കാനാവത്ത വികാരമായി വളർന്നിരുന്നുവെന്നതിന് തെളിവാണ് 1906 ൽ ഈ ഏകാദ്ധ്യാപക വിദ്യാലയപ്പിറവി. അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിലനുസ്രെതമായിട്ടാണ് ബ്രിട്ടീഷ് ഇൻഡ്യയുടെ ഭാഗമായ അട്ടേക്കുന്ൻ ദേശത്ത് ഈ വിദ്യാനികേതനം പ്രവർത്തിച്ചിരുന്നത്. അട്ടേക്കുന്നു സ്ഥിതിചെയ്യുന്നത് ഇന്നത്തെ കോഴിക്കോട് ദേശീയപാതയിൽ ചങ്ങരംകുളം എന്ന സ്ഥലത്ത്നിന്നും ഏകദേശം 3.5 കിലോമീറ്റർ ഉള്ളീലേക്ക് മാറി ആലംകോട് പഞ്ചായത്തിലാണ് . ജാതിക്കോമരങ്ങൾ കൊടികുത്തിവാണീരുന്ന ഒരു കാലഘട്ടത്തിൽ ജന്മി-കുടിയാൻ വ്യവസ്ഥിതിക്കും മുകളിലായി വിദ്യയുടെ തെളിദീപമായാണ് ഈ സ്ഥാപനം ഉയിർക്കൊന്ടത് എന്നത് സ്മരണീയമണ്.