ജി.എൽ.പി.എസ് ആലങ്കോട്/അക്ഷരവൃക്ഷം
- [[ജി.എൽ.പി.എസ് ആലങ്കോട്/അക്ഷരവൃക്ഷം/AKSHAY P.020 മാർച്ച് മാസത്തെ ആ ചൊവ്വാഴ്ച എനിക്ക് പെട്ടെന്ന് മറക്കാനാവില്ല.സ്കൂളുകളന്നാണ് അടച്ചത്.കൊറോണയെപ്പറ്റി എല്ലാരും പറയാൻ തുടങ്ങിയിട്ട് കുറച്ചുദിവസങ്ങളായിരുന്നു.കൈകഴുകാൻ,ധാരാളം വെള്ളംകുടിക്കാൻ,വൃത്തിയുള്ളവരായിരിക്കാൻ എന്നത്തേതതിനേക്കാൾ കൂടുതലായി അധ്യാപകർ ഓർമ്മപ്പെടുത്തുവാനും തുടങ്ങി. വീടുനുള്ളിലേക്ക് ഞങ്ങളൊതുങ്ങി.ഇടയ്ക്ക് പുസ്തകങ്ങൾ വായിച്ചു സമയം നീക്കിക്കൊണ്ടിരുന്നു.
പറഞ്ഞുവന്നത് അതല്ല.ഒരുദിവസം ഞാനും ഏട്ടനും കൂടി ഉമ്മറത്തിരിക്കുമ്പൊ ഒരു ചെറിയ കിളി ചെടികൾക്കിടയിലേക്ക് ഇടയ്ക്കിടെ കയറിപ്പോകുന്നത് കണ്ടു. ഞങ്ങൾക്ക് ജിജ്ഞാസ അടക്കാനായില്ല.വേറാരും കാണാതെ ഞങ്ങളും ചെടിപ്പടർപ്പിലേക്ക് നൂണ്ടു.ഒരു കൊച്ചുകിളിക്കൂട്.മൂന്ന് നാല് കുഞ്ഞുമുട്ടകൾ.ഞാനതിലേക്ക് കയ്യിടാൻ നോക്കി. ഏട്ടനെൻറ്റെ കയ്യിലൊരടി.പിന്നെ വലിച്ച് പുറത്തേക്ക്.
"ഏട്ടനല്ലല്ലോ.ഞാനല്ലേ ആദ്യം കണ്ടത്." എനിക്ക് ദേഷ്യം വന്നു.
ഏട്ടനോടിപ്പോയി അമ്മയോട് പറഞ്ഞു. "മുത്തേ.." അമ്മയുടെ വിളി.ഞാനും വീടിനകത്ത് കയറി.പക്ഷെ മനസിൽ കിളിക്കൂടായിരുന്നു.ഏട്ടനെ പിണക്കുന്നത് നല്ലതല്ല.അമ്മ എന്നെ ശ്രദ്ധിക്കാൻ ഉള്ളയാളായി ഏട്ടനെ നിയമിച്ചു കഴിഞ്ഞു. മുറ്റത്ത് കളിക്കുമ്പോഴും എൻറ്റെ ശ്രദ്ധ കിളിക്കൂട്ടിലായിരുന്നു.അതിനാലൊരു കളിയും ജയിക്കാനോ പൂർത്തിയാക്കാനോ എനിക്ക് കഴിഞ്ഞില്ല.
രണ്ടും കൽപ്പിച്ച് ഏട്ടനോട് ചോദിച്ചു.
"ഏട്ടാ....ഒരു പ്രാവശ്യംമാത്രം.ആ കൂട്ടിലൊന്ന് നോക്കട്ടെ? "
ഏറെ പറഞ്ഞ് ഏട്ടനെകൂടെച്ചേർത്തു. വളരെപ്പതിയെ ചെടികൾ മാറ്റി കൂട്ടിലേക്ക് നോക്കിയഞാൻ അത്ഭുതം കൊണ്ട് അലറിവിളിച്ചു.
"ഹായ്.....ഏട്ടാ...കിളിക്കുഞ്ഞുങ്ങൾ.."
"ഉം....ബഹളം വേണ്ട. അമ്മക്കിളിപോയാൽ പിന്നെ ഇവ ചത്തുപോകും." ഏട്ടന് കിളിക്കുഞ്ഞുങ്ങളോടുള്ള ഇഷ്ടമായിരുന്നു ആ വാക്കുകളിൽ.
ഞങ്ങൾ വേഗം അടുക്കളയിലെത്തി.രാവിലെ അമ്മയുണ്ടാക്കിയ ഉപ്പുമാവ് ഉണ്ട്. എനിക്ക് അതിഷ്ടമല്ല.ഈ അടച്ചിടൽ കാലത്ത് എല്ലാവിധ ഇഷ്ടങ്ങളും ഒരുവിധം മാറ്റിവച്ചാണ് മുന്നോട്ട് പോകുന്നത്.
കുറച്ചു ഉപ്പുമാവും വെള്ളവും ഞങ്ങൾ എടുത്തു. പിന്നെയാ ചെടികൾക്കരികിൽ കൊണ്ട് വച്ചു.അമ്മക്കിളി കാണാതെ മറഞ്ഞിരുന്നു.ആ കൊച്ചുകിളി ജാഗ്രതയോടെ പുറത്ത് വന്ന് ആഹാരം എടുത്തു പോകുന്നത് കണ്ടു. കഴിഞ്ഞ ഒരാഴ്ചയായി ഈ അമ്മക്കിളിയും മക്കളും ഞങ്ങളുടെ സന്തോഷമാണ്. ഇപ്പൊ അമ്മക്കിളിക്ക് ഞങ്ങളെ പേടിയില്ല.ഞങ്ങൾ അമ്മയോട് കാര്യം പറഞ്ഞു.
"ആ ചെടികൾക്കിടയിൽ പലപ്പോഴും കൂടുകെട്ടുകയും മുട്ടയിട്ട് കിളിക്കുഞ്ഞുങ്ങളുണ്ടാവുകയും ചെയ്യാറുണ്ട്.നിങ്ങളിപ്പഴാ കണ്ടതെന്നേയുള്ളൂ..." അമ്മക്ക് അതൊരു പുതുമയല്ലായിരുന്നു.
"ഏട്ടാ....ഈ കൊറോണവന്നത് നന്നായി എന്നാ എനിക്ക് തോന്നണത്.കാരണം നമുക്ക് നമ്മുടെ ചുറ്റുമുള്ള ചന്തമുള്ള പലതും കാണാനായത് ഇപ്പഴല്ലേ... "ഉം...നീ വാ.നമുക്ക് ആരുണിക്കും കുട്ടികൾക്കും തീറ്റകൊടുക്കാം."
ആരുണി..ഏട്ടന്റെ വക അമ്മക്കിളിക്കൊരു പേരും ഇട്ടു. ഞങ്ങളെ കാത്ത് ഒച്ചയുണ്ടാക്കി കൊണ്ട് ആരുണി മുറ്റത്ത് പറന്നു. ഏതൊരു ജീവിയേയും സ്നേഹിച്ചാൽ അവയും അത് തിരിച്ചു തരും.ആ പാഠവും ഞാനിവിടെ പഠിച്ചു.