ജി.എൽ.പി.എസ് അരണ്ടപള്ളം/കൂടുതൽ അറിയാം
1932 ൽ കൊച്ചി ഗവണ്മെന്റ് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കോട്ടപ്പള്ളം കെ രാമകൃഷ്ണൻ എന്ന വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇപ്പോൾ സ്കൂളിന് 50 സെന്റ് സ്ഥലമുണ്ട്. നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ ഉൾഗ്രാമ പ്രേദേശമായ അരണ്ടപ്പളത്തിലെയും സമീപ ഗ്രാമ പ്രദേശങ്ങളിലെയും വിദ്യാർഥികൾ ആശ്രയിക്കുന്ന ഏക സർക്കാർ സ്ഥാപനമാണ് ഈ വിദ്യാലയം. കർഷകരുടെ മക്കളുടെ ഏക പഠന ആശ്രയമാണ് അരണ്ടപ്പള്ളം എൽ പി സ്കൂൾസ്കൂളിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ പ്രഗത്ഭരായ നിരവധി അധ്യാപകർ നയിച്ച ഈ വിദ്യാലയത്തിലെ പല പൂർവ വിദ്യാർഥികളും പല ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചവരാണ്.
ഗുണമേന്മയുള്ള വിദ്യഭ്യാസം സർവരുടെയും അവകാശമാണ് . 1932 ൽ ആരംഭിച്ചു നിരവധി പടവുകൾ പിന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിൽ കാലത്തിനനസൃതമായ മാറ്റങ്ങൾ കൈവന്നിരിക്കുന്നു. പ്രീപ്രൈമറി മുതൽ 4നാലാം ക്ലാസ് വരെ നൂറിലധികം കുട്ടികൾ പഠിക്കുന്നുണ്ട് . മാറുന്ന കാലഘട്ടത്തിനനുസരിച്ചു ഗുണമേന്മയുള്ള വിദ്യാഭ്യാസം ഇവിടുത്തെ വിദ്യാർഥികൾക്ക് ഈ വിദ്യാലയം ഉറപ്പു നൽകുന്നു.