ജി.എൽ.പി.എസ് അമ്പാട്ടുപാളയം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റിയിൽ പത്തൊൻപതാം  വാർഡ് ഗവണ്മെന്റ്  ഹയർ സെക്കന്ററി സ്‌കൂളിനോട്  ചേർന്നാണ് ജി.എൽ.പി എസ് .അമ്പാട്ടുപാളയം സ്ഥിതി ചെയ്യുന്നത് .1961 ൽ ആരംഭിച്ച സ്കൂൾ അമ്പാട്ടുപാളയത്തെ പള്ളിയിൽ  വാടകയ്‌ക്കാണ്‌ ആദ്യകാലത്ത് പ്രവർത്തിച്ചുവന്നത്‌ . പിന്നീട് ഗവൺമെൻറ്  ബോയ്സ്  ഹൈസ്കൂളിനോട് ചേർന്ന് പ്രവർത്തനമാരംഭിച്ചു .ഇപ്പോൾ സർക്കാർ കെട്ടിടത്തിൽ പ്രവർത്തനം തുടർന്ന് വരുന്നു .26 .5  സെന്റ് സ്ഥലമുണ്ട് .ആദ്യകാലത്ത് തമിഴ് മീഡിയം ഉണ്ടായിരുന്നു .വളരെയധികം ശാന്തമായ അന്തരീക്ഷത്തിലാണ് ഈ  വിദ്യാലയം പ്രവർത്തിക്കുന്നത് .സ്കൂളിന്റെ മുൻകാലചരിത്രം പരിശോധിച്ചാൽ പ്രഗത്ഭരായ നിരവധി അദ്ധ്യാപകർ നയിച്ച ഈ വിദ്യാലയത്തിലെ പല പൂർവ വിദ്യാർത്ഥികളും പലവിധത്തിലുള്ള  ഉന്നതസ്ഥാനങ്ങൾ അലങ്കരിച്ചവരാണ് .

                     ഒന്നുമുതൽ നാലുവരെയുള്ള  ക്ലാസ്സുകളുള്ള ഈ വിദ്യാലയത്തിൽ 2008 ജൂണിലാണ് പ്രീ പ്രൈമറി ആരംഭിച്ചത് .ഗുണമേന്മയുള്ള വിദ്യാഭ്യാസം സർവരുടെയും അവകാശമാണ് .അത്തരത്തിലുള്ള വിദ്യാഭ്യാസം ഇവിടുത്തെ വിദ്യാർത്ഥികൾക്ക് ഈ വിദ്യാലയം ഉറപ്പു നൽകുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം