ജി.എൽ.പി.എസ് അക്കരക്കുളം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
ക്ലബ്ബ് അംഗങ്ങൾ-2021-22
ലക്ഷ്മി, കൃഷ്ണ, നൈഷ, അമേയ, ദേവിക, ഷിഫ, നിഷ്‍വ നൈന, അൻഷിഫ്, അഫീഫ്, അർഷക് , മുഹമ്മദ് ഷഫാസ്, ഫെബിൻ
ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ദിനാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. റിപ്പബ്ലിക് ദിനാഘോഷം, ഹിരോഷിമ-നാഗസാക്കി ദിനാചരണം തുടങ്ങിയവ അവയിൽ ചിലതാണ്. കൂടാതെ താഴെപ്പറയുന്ന പരിപാടികളും സംഘടിപ്പിച്ചു.
മക്കൾക്കൊപ്പം
ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷാകർതൃ ശാക്തീകരണ പരിപാടിയായ മക്കൾക്കൊപ്പം എന്ന പരിപാടി സെപ്റ്റംബർ 25, ശനിയാഴ്ച ഓൺലൈൻ തലത്തിൽ നടന്നു .തുവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് : ശ്രീ : കെ .സുരേന്ദ്രൻ നിർവഹിച്ചു . ഉണ്ണികൃഷ്ണൻ നെല്ലികോടിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചു .
തിരികെ സ്കൂളിലേയ്ക്ക് - ജനകീയ ശുചീകരണം.
സ്കുൾ തുറക്കലുമായി ബന്ധപ്പെട്ട ജനകീയശുചീകരണം ഒക്ടോബർ 24-ന് വിവിധ സംഘടനകൾ, രാഷ്ട്രീയപാർട്ടികൾ, ക്ലബ്ബുകൾ, സ്കൂൾ പി.ടി.എ, എം . പി.ടി. എ, ട്രോമ കെയർ തുടങ്ങിയ സംഘടനാ സംവിധാനങ്ങളിലൂടെ വളരെ ഭംഗിയായി നടത്തി.
പ്രവേശനോത്സവം
ദീർഘനാളത്തെ അടച്ചിടലിനു ശേഷം കുട്ടികൾ വീണ്ടും വിദ്യാലയ മുറ്റത്തേക്ക് തിരുച്ചുവന്നത് എല്ലാവരിലും ഒത്തിരി സന്തോഷം നൽകി . വിദ്യാലയവും പരിസരവും വർണാഭമായ രീതിയിൽ അലങ്കരിച്ചിരുന്നു.
കുട്ടികളെ തെർമൽ സ്കാനിങ്ങിനു വിധേയമാക്കി , കൈകൾ അണുവിമുക്തമാക്കിക്കൊണ്ടാണ് ക്‌ളാസ്സിലേക്ക് പ്രവേശിപ്പിച്ചത് . സന്തോഷത്തിന്റെ ഭാഗമായി മധുര വിതരണവും ഉണ്ടായിരുന്നു . ക്ലാസ്സ് മുറികളിൽ വെച്ച് കുട്ടികളുടെ ഓഫ്‌ലൈൻ ക്ലാസ് അനുഭവങ്ങൾ പങ്കിട്ടു . ഉച്ച ഭക്ഷണത്തോടെ ക്ലാസ്സ് അവസാനിപ്പിച്ചു .
അതിജീവനം
കോവിഡാനന്തരം കുട്ടികളുടെ മാനസിക ,ശാരീരിക വെല്ലുവിളികൾ മാറ്റിയെടുക്കുന്നതിനായി , അതിജീവനം പദ്ധതിയുടെ സ്‌കൂൾ തല പരിശീലനം വണ്ടൂർ ബി .ആർ .സി ക്കു കിഴിൽ ലഭിച്ചു .തുടർന്ന് സ്‌കൂളിൽ വെച്ച് ഇതിന്റെ ട്രൈഔട് നടത്തി , അതിന്റെ തുടർച്ചയായി ഈ പദ്ധതി കുട്ടികളിലേക്കും എത്തിച്ച് .രക്ഷിതാക്കൾക്ക് ഇതിന്റെ ആവശ്യകതയെ കുറിച്ചുള്ള അവബോധം ക്ലാസ് അധ്യാപകർ നൽകി.
അതിജീവനം യൂട്യൂബ് ലിങ്ക് ചുവടെ
പറവകൾക്കൊരു തണ്ണീർക്കുടം
സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വേനലിൽ ദാഹിച്ചുവലയുന്ന കിളികൾക്ക് ആശ്വാസമേകാൻ സ്കൂൾ കോമ്പൗണ്ടിൽ 2 മൺപാത്രത്തിൽ കുടിവെള്ളം വെച്ചു. ഇതിലൂടെ കുട്ടികളിൽ സഹജീവിസ്നേഹം ഊട്ടിയുറപ്പിക്കുന്നതിനും തന്റെ വീട്ടിലും ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിനും സഹായിക്കുന്നു. വെള്ളം നിറയ്ക്കാനും പാത്രങ്ങളുടെ പരിപാലനത്തിനുമായി ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് ഷഫാസ്, ഫെബിൻ എന്നിവരെ ചുമതലപ്പെടുത്തി.