ജി.എൽ.പി.എസ്. വെള്ളാട്ട്‍‍/അക്ഷരവൃക്ഷം/ മനുഷ്യന്റെ അത്യാർത്തി

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യന്റെ അത്യാർത്തി
ഒരു സുന്ദരമായ ഗ്രാമത്തിൽ തെളിനീരുറവ നൽകുന്ന ഒരു മലയുണ്ടായിരുന്നു. അവിടെത്തെ താമസക്കാരനായിരുന്നു ഗോപാലൻ .അയാൾ വലിയ ധനികനായിരുന്നു. ഒരു ദിവസം അയാൾക്കൊരു ഉപായം തോന്നി. ഈ മലയിടിച്ചു വിറ്റാൽ കൂടുതൽ പണം സമ്പാദിക്കാമെന്ന്. അടുത്ത ദിവസം തന്നെ അയാൾ ഒരു ജെ -സി.ബി കൊണ്ടുവന്ന് മലയിലെ മണ്ണ് ഇടിച്ചു വിൽക്കാൻ തുടങ്ങി. അപ്പോൾ അയൽവാസി വാസുപറഞ്ഞു.ഗോപാലാ നീ ഈ മല ഇടിച്ചു നിരത്തിയാൽ ഈ ഗ്രാമത്തിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടും. നീ ഇങ്ങനെ ചെയ്യരുത്. ഇത് അനുസരിക്കാത്ത ഗോപാലൻമല ഇടിച്ചു വിറ്റ് പണം സമ്പാദിച്ചു.മാസങ്ങൾ കഴിഞ്ഞു. വേനൽക്കാലം വന്നു. നീരുറവ വറ്റി.ഗ്രാമത്തിൽ കുടിവെള്ളക്ഷാമം ഉണ്ടായി. ഇപ്പോൾ ഗോപാലൻ വാസു പറഞ്ഞ കാര്യം ഓർത്തു. അയാൾ ചിന്തിച്ചു.ഈ മലളടിച്ചില്ലായെങ്കിൽ ഇത്രയും കുടിവെള്ള ക്ഷാമം ഉണ്ടാവില്ലായിരുന്നുവെന്ന്. കൂട്ടുകാരെ എത്കാര്യവും ചെയ്യുന്നതിന് മുമ്പ് അത് ശരിയാണോ തെറ്റാണോ എന്ന് ചിന്തിച്ചു മാത്രം ചെയ്യുക.
ശ്രീലക്ഷ്മി.ടി.
4 A ജി.എൽ.പി.എസ്. വെള്ളാട്ട്‍‍
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ