ജി.എൽ.പി.എസ്. മഞ്ചേരി/എന്റെ ഗ്രാമം
മഞ്ചേരി
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പ്രധാന പട്ടണമാണ് മഞ്ചേരി.
കേരളത്തിലെ ഏറ്റവും വലിയ താലൂക്കായ എറനാട് താലൂക്കിന്റെ ആസ്ഥാനമാണ് മഞ്ചേരി. സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ മുൻസിപ്പാലിറ്റിയാണിത്. പയ്യനാട് സ്റ്റേഡിയം, മഞ്ചേരി മെഡിക്കൽ കോളേജ്, ആകാശവാണി മഞ്ചേരി എഫ് എം, etc... എന്നിവയാൽ പ്രസിദ്ധമാണ് മഞ്ചേരി. മാധ്യകാല ഘട്ടത്തിലെ സാമൂതിരി ഭരണ കുടുംബങ്ങളുടെ ആസ്ഥാനങ്ങളിലൊന്നായിരുന്നു മഞ്ചേരി കോവിലകം. മലപ്പുറം ജില്ലയുടെ പ്രധാന വ്യാപാരകേന്ദ്രമാണ് മഞ്ചേരി. വിദ്യാഭ്യാസ മേഖലയിലും വളരെ മുൻപന്തിയിലാണ് മഞ്ചേരി.ചരിത്ര പരമായും ഏറെ പ്രസിദ്ധമാണ് മഞ്ചേരി.മലപ്പുറം ജില്ലയിലെ ആദ്യ വിദ്യാലയം മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളായിരുന്നു.
ചിത്രശാല
-
മഞ്ചേരി ടൗൺ
ചരിത്രം
മഞ്ചേരിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഡോൾമെൻസ്, മെൻഹിറുകൾ, പാറകൾ കൊത്തിയ ഗുഹകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല മഞ്ചേരികടുത്തുള്ള വായപ്പാറപ്പടി എന്ന പ്രദേശത്തുനിന്നും ശീലായുഗ സംസ്കാരകാലത്തെ നന്നങ്ങാടികളും മറ്റും ലഭിച്ചിരുന്നു. ഇത് ശീലായുഗത്തിൽ ഇവിടെ മനുഷ്യജീവിതത്തെ സൂചിപ്പിക്കുന്നു.
മാധ്യകാലഘട്ടത്തിൽ സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു മഞ്ചേരി. സാമൂതിരിയുടെ ഭരണ കുടുംബങ്ങളുടെ ആസ്ഥാനങ്ങളിലൊന്നായിരുന്നു മഞ്ചേരി കോവിലകം.
ടിപ്പു സുൽത്താന്റെ കീഴിലുള്ള മൈസൂർ രാജ്യത്തിന്റെ ആസ്ഥാനവും സൈനികകേന്ദ്രവുമായിരുന്നു മഞ്ചേരി. ടിപ്പുസുൽത്താന്റെ കാലത്ത് നിർമിച്ച റോഡുകൾ ഇന്നും മഞ്ചേരിയിൽ ഉണ്ട്.
1920 ഏപ്രിൽ 28 ന് മഞ്ചേരിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലബാർ ജില്ല സമ്മേളനം നടത്തിയിരുന്നു.ഖിലാഫത്ത് പ്രസ്ഥാനം, മലബാർ കലാപം എന്നീ പ്രസ്ഥാനകളുടെ ഭാഗമായിരുന്നു മഞ്ചേരി.
പ്രധാന സ്ഥാപനങ്ങൾ
- ഗവൺമെന്റ് മെഡിക്കൽ കോളേജ് മഞ്ചേരി
- മഞ്ചേരി കോടതി
- ഏറനാട് താലൂക്ക് ആസ്ഥാനം
- ആകാശവാണി മഞ്ചേരി എഫ്. എം റേഡിയോ സ്റ്റേഷൻ
- NSS കോളേജ്
- ഏറനാട് നോളജ് സിറ്റി മഞ്ചേരി
- ഗവൺമെന്റ് പോളി ടെക്‌നിക്ക്. മഞ്ചേരി
- മഞ്ചേരി മുൻസിപ്പാലിറ്റി
- ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം, etc.
പ്രധാന വ്യക്തികൾ.
- ആലി മുസ്ലിയാർ - സ്വാതന്ത്ര്യ സമര പ്രവർത്തകൻ
- വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി- ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി
- മഞ്ചേരി രാമയ്യർ - സ്വാതന്ത്ര്യ സമര സേനാനി
- ടി.കെ ഹംസ - കേരള മുൻമന്ത്രി
- എം.പി എം അഹമ്മദ് കുരിക്കൾ - മുൻമന്ത്രി
- കെ.ടി മുഹമ്മദ് - മലയാള നാടകകൃത്തും, തിരക്കഥാ കൃത്തും
- അർജുൻ ജയരാജ് - ഫുട്ബോൾ കളിക്കാരൻ
- ജിഷ്ണു ബാലകൃഷ്ണൻ - ഫുട്ബോൾ താരം