ജി.എൽ.പി.എസ്. മങ്കട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ജി എൽ പി സ്‌കൂൾ മങ്കട

മങ്കട സബ്‌ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്‌ മങ്കട ജി എൽ പി സ്‌കൂൾ .മങ്കട പഞ്ചായത്തിലെ മോഡൽ സ്‌കൂളായി മങ്കട ജി എൽ പി യെയാണ് തെരെഞ്ഞടുത്തിരിക്കുന്നത്‌ .ക‍ൂട‍ുതൽ വായിക്കാം

വള്ളുവനാട് രാജവംശത്തിന്റെ ഭരണതലസ്‌ഥാനമായിരുന്ന മങ്കട കോവിലകവും കിഴക്കേപ്പാട്ട് കുടുംബവും സർക്കാരിലേക്ക് സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം 1907 ൽ സ്ഥാപിതമായത് .കോവിലക കുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ആരംഭിച്ച "ശാസ്‌ത്രികളുടെ മഠം" ആണ്

പിൽക്കാലത്ത് മങ്കട എൽ പി സ്‌കൂളായത്‌ .'മലബാർഗോഖലെ' എന്നറിയപ്പെട്ടിരുന്ന മങ്കട കോവിലകത്തെ ശ്രീ റാവു ബഹദൂർ എം. സി കൃഷ്‌ണവർമ രാജയുടെ

നേതൃത്വത്തിൽ രൂപംകൊണ്ട മങ്കട എഡ്യൂക്കേഷണൽ ലീഗ് ആണ് ഇന്നത്തെ ഈ വിദ്യാലയത്തിന് തുടക്കമിട്ടത്‌ .മലബാർ കലക്ടറായിരുന്ന ടോട്ടൻ ഹാം

സായിപ്പിന്റെ പേരിലും ഈ സ്ഥാപനം മുന്കാലത്ത് അറിയപ്പെട്ടിരുന്നു.പ്രശസ്‌തയായ മിസ്സിസ്സ് ഹിൽ ആണ് ഈ സ്ഥാപനത്തിന്റെ ശിലാസ്ഥാപനകർമം

നിർവ്വഹിച്ചത് . പിൽ്കാലത്ത് മലബാർ ഡിസ്ട്രിക്‌ട് ബോർഡ് ഈ വിദ്യാലയം ഏറ്റെടുക്കുകയും ബോർഡ്‌ പ്രസിഡന്റ് ആയിരുന്ന ശ്രീ പി.ടി ഭാസ്കരപ്പണിക്കരുടെ

ശ്രമഫലമായി 1957- ൽ ഈ സ്ഥാപനം ഹൈസ്‌കൂളായി ഉയർത്തപ്പെടുകയും ചെയ്‌തു .1961- ൽ ഭരണ സൗകര്യാർത്ഥം എൽ പി വിഭാഗവും ,ഹൈസ്കൂൾ വീഭാഗവും

വേർപിരിഞ്ഞു പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്‌തു .പ്രശസ്തരായ പല വ്യക്തികളും ഈസ്ഥാപനത്തിന്റെ ആദ്യകാല വിദ്യാർത്ഥികളായിരുന്നു .ശ്രീ മങ്കട രവിവർമ,

മൺമറഞ്ഞുപോയ ശ്രീ ഹംസ തയ്യിൽ ,മഹാരാഷ്ട്രയിൽ ഡെപ്യൂട്ടി മേയറായിരുന്ന ശ്രീ ബാലചന്ദ്രൻ എന്നിവർ അവരിൽ പ്രമുഖരാണ് .1986 -ൽ എൽ പി സ്ക്കൂൾ

പുതിയകെട്ടിടത്തിൽ പ്രാവർത്തിച്ചുതുടങ്ങി .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം