ജി.എൽ.പി.എസ്. മങ്കട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്


മങ്കട

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് മങ്കട. ഒരു നിയമസഭാ മണ്ഡലവും ബ്ലോക്ക് പഞ്ചായത്തും ഗ്രാ‍മ പഞ്ചായത്തുമാണ് മങ്കട. മലപ്പുറം പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമാണ് മങ്കട

മങ്കട പഞ്ചായത്ത് ചേരിയം കുന്നുകളുടെ അതിർത്തിയിലാണ്. മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ എന്നീ പട്ടണങ്ങൾ ഈ ഗ്രാമത്തിന്റെ അതിർത്തിയാണ്. മങ്കട പഞ്ചായത്തിന്റെ വിസ്തീർണ്ണം 31.33 ച.കി.മീ ആണ്.

കൂടുതലും പ്രദേശം കര ആണെങ്കിലും ചെറിയ കുളങ്ങളും അരുവികളും ഇവിടെ ധാരാളമായി ഉണ്ട്. മിക്കവാറും ഭൂപ്രദേശങ്ങൾ കൃഷിക്ക് അനുയോജ്യമാണ്.

മഴക്കാലത്ത് വളരെ തണുത്ത കലാവസ്ഥയും വേനൽക്കാലത്ത് വരണ്ട കാലാവസ്ഥയുമാണ് ഇവിടെ. മഴക്കാലം ജൂൺ മുതൽ നവംബർ വരെയും ശൈത്യകാലം ഡിസംബർ, ജനുവരി മാസങ്ങളിലും ആണ്. വർഷത്തിൽ ബാക്കി സമയം വേനൽക്കാലമാണ്. താ‍പം 20 മുതൽ 35 ഡിഗ്രീ വരെ ആണ്.

ഭൂപ്രകൃതി ചെറിയ കുന്നുകളും പീഠഭൂമികളും നിറഞ്ഞതാണ്. മിക്കവാറും കൃഷിചെയ്യാവുന്ന സ്ഥലങ്ങൾ സ്ഥിരമായ കൃഷിഭൂമികൾ ആയിരിക്കുന്നു. മറ്റ് ധാതുനിക്ഷേപങ്ങൾ ഇവിടെ ഇല്ല.


പൊതുസ്ഥാപനങ്ങൾ

  • മങ്കട പോലീസ് സ്റ്റേഷൻ
  • മങ്കട ഗവ. ആയുർവേദ ആശുപത്രി
  • മങ്കട ഗവ. ആശുപത്രി
  • മങ്കട ഗവ.ഹൈസ്കുുൾ
  • മങ്കട പോസ്​‌‌‌‍‍‍‍റോഫീസ്
  • മങ്കട ഗവ.എൽപിസ്കുുൾ

പ്രശസ്ത൪

മങ്കട രവിവർമ

1926 ജൂൺ 4-ന് മലപ്പുറം ജില്ലയിലെ മങ്കടയിൽ ജനിച്ചു. എം.സി. കുഞ്ഞിക്കാവ് തമ്പുരാട്ടി, എ.എം. പരമേശ്വരൻ ഭട്ടതിരിപ്പാട് എന്നിവരായിരുന്നു മാതാപിതാക്കൾ. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണവും ശബ്ദലേഖനവും പഠിച്ചു. ബോംബെ ഫിലിംസ് ഡിവിഷനിലും പരിശീലനം നേടി. അവൾ എന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചുകൊണ്ടാണ് മലയാളചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. വിഖ്യാതചലചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ചിത്രങ്ങൾക്ക് വേണ്ടി ഒരുക്കിയ ദൃശ്യങ്ങളാണ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്.