ജി.എൽ.പി.എസ്. ബേഡഡുക്ക ന്യൂ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1930ൽ വാടക കെട്ടിടത്തിൽ എഴുത്ത് കൂടായി ആരംഭിച്ച് വർഷങ്ങളോളം പ്രവർത്തിച്ചു ഈ വിദ്യാലയം.300ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നു.കുറച്ച് വർഷങ്ങളായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുകൾ ഉണ്ടായികൊണ്ടിരിക്കുന്നു.സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് യു.പി ആക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെയും സാധിച്ചിട്ടില്ല. അവിഭക്ത ബേഡഡുക്ക ഗ്രാമപ‍‍‍‍ഞ്ചായത്തിലെ ആദ്യ സ്ക്കൂൾ ആണിത് 5 km ചുറ്റളവിൽ സ്ക്കൂളുകൾ ഇല്ല.കുട്ടികൾ നടന്നാണ് പല ഭാഗത്തു നിന്നും എത്തിച്ചേരുന്നത് 1964 വരെ അ‍ഞ്ചാം ക്ലാസുണ്ടായിരുന്നു പാവപ്പെട്ടവരായ രക്ഷിതാക്കളുടെ മക്കളും,പിന്നോക്കവിഭാഗത്തിൽ പെട്ടവരും ആണ് ഇവിടെ വിദ്യാഭ്യാസത്തിനെത്തുന്നത് ബേ‍ഡഡുക്ക,കാമലം,മരുതളം,പോള,എളമ്പിലാംകുന്ന്,ആലത്തുംപാറ,കുട്ടിപ്പാറ,കാരക്കുന്ന്,കുട്ട്യാനം എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികൾ എത്തുന്നത്