1925-26 ബോർഡ് ഹിന്ദു സ്കൂൾ എന്ന പേരിലാണ് ഒരു സ്കൂളായി പ്രവർത്തനമാരംഭിക്കുന്നത് എങ്കിലും ഇതിനു എത്രയോ കാലങ്ങൾക്ക് മുമ്പ് ഒരു കൂടി പള്ളിക്കൂടം ആയിട്ടായിരുന്നു ഇതിന്റെ ആരംഭം 1930 1930കളിൽ ബോർഡ് ബോയ്സ് സ്കൂൾ എന്നും പിന്നീട് പുതുക്കോട് ജി എൽ പി സ്കൂൾ എന്നും അറിയപ്പെട്ടു കോപ്പിയത്തു പറമ്പിൽ ആയിരുന്നു ഈ സ്ഥാപനത്തിന്റെ തുടക്കം പിന്നീട് 1954 ലാണ് ഇന്നുള്ള സ്ഥലത്തേക്ക് മാറിയത് അന്ന് വാടക കെട്ടിടത്തിൽ ആയിരുന്നു ഇത് പ്രവർത്തിച്ചിരുന്നത് പിൽക്കാലത്ത് ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ വേലപ്പൻ നായരിൽ നിന്നുമാണ് സ്ഥലവും കെട്ടിടവും ഗവൺമെന്റ് ഏറ്റെടുക്കുന്നത്

ഡിപി ഇ പി എസ് എസ് എ ഗ്രാമപഞ്ചായത്ത് ഫണ്ടുകൾ എന്നിവ ഉപയോഗപ്പെടുത്തി ക്ലാസ് മുറികൾ മൂത്രപ്പുര കഞ്ഞിപ്പുര സ്റ്റേജ് എന്നിവ നിർമ്മിക്കുവാൻ കഴിഞ്ഞു ഇന്ന് കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം നേടുന്നതിന് ആവശ്യമായ സ്മാർട്ട് ക്ലാസ് റൂമുകൾ ഇന്ന് വിദ്യാലയത്തിന് സ്വന്തമായുണ്ട് പ്രീ പ്രൈമറി വിദ്യാഭ്യാസ പക്രിയ സക്രിയമാക്കാനായി വണ്ണ കൂടാരം പ്രോജക്റ്റും ഈ വർഷം അനുവദിച്ച് കിട്ടിയിട്ടുണ്ട് ഇതിന്റെ പ്രവർത്തി പുരോഗമിച്ച് വരുന്നു