ജി.എൽ.പി.എസ്. പറപ്പൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ (കോവിഡ് 19)

നമ്മുടെ ലോകം ഭീതി യോടെ കാണുന്ന ഒരു രോഗമാണ് കൊറോണ അഥവാ കോവിഡ് 19. ഈ രോഗം ചൈനയിലെ വുഹാനിൽ നിന്നാണ് ആദ്യം മനുഷ്യരിൽ ബാധിച്ചത്. അവിടെ ഈ വൈറസ് ബാധിച്ചു ഒട്ടേറെ പേർ മരണപ്പെട്ടു. പിന്നീട് ഈ വൈറസ് മറ്റു രാജ്യങ്ങളിലേക്കും പടർന്നു പിടിച്ചു. പിന്നീട് ഈ രോഗം നമ്മുടെ കേരളത്തിലും എത്തി. ഈ വൈറസിനെ തകർക്കാൻ ഒരു രാജ്യത്തിനും മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഈ രോഗത്തെ പ്രതിരോധിക്കാൻ നമുക്ക് ചെയ്യാനാവുന്നത് സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ സോപ്പോ ഹാൻഡ് വാ ഷോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോവാതിരിക്കുക, നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളവയൊക്കെയാണ്. എല്ലാവരും വീട്ടിൽ തന്നെ ഇരുന്ന് കൊറോണ യെ പ്രതിരോധിക്കണം. പരിഭ്രാന്തിയല്ല ജാഗ്രത യാണ് വേണ്ടത്.

അഭിഷേക് കെ
4 A ജി എൽ പി എസ് പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം