ജി.എൽ.പി.എസ്. പത്തനാപുരം/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയം ആണ് ശുചിത്വം.ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.നാം നടന്നു വരുന്ന വഴികളിലും കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും മാലിന്യം ഉണ്ട്. അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാകണമെങ്കിൽ നമുക്ക് ശുചിത്വം കൂടിയേതീരൂ. ചെറുപ്പം മുതൽ തന്നെ ശുചിത്വം ശീലമാക്കണം. ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക. നഖം വെട്ടി വൃത്തിയാക്കുക. ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക. അലക്കി വൃത്തിയാക്കിയ വസ്ത്രം ധരിക്കുക. വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ, ചിരട്ടകൾ കൾ എന്നിവ വലിച്ചെറിയാതെ ഇരിക്കുക. മലിനജലം കെട്ടിക്കിടക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. അനാവശ്യമായി വളരുന്ന കാടുകൾ വെട്ടി കളയുക. ഇങ്ങനെയൊക്കെ നമുക്ക് പരിസരശുചിത്വം പാലിക്കുന്നതാണ്. ഓരോ വ്യക്തിയുടെയും വ്യക്തിത്വം വിലയിരുത്തുന്നത് തന്നെ അവരുടെ ശുചിത്വം അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടുതന്നെ നമുക്ക് ഓരോരുത്തർക്കും ശുചിത്വം പാലിച്ചുകൊണ്ട് നല്ല നാളെയെ കെട്ടി പണിയാം. ശുചിത്വം പാലിക്കൂ, രോഗങ്ങൾ തടയൂ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം