ചരിത്രം /ബൗധികസാഹചര്യം : 04.06 .1962 ൽ ഈ സ്കൂൾ ഔദ്യോഗികമായി കേരള ഗവണ്മെന്റിൽ ആരംഭിക്കപ്പെട്ടു .അന്നത്തെ ചിറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായ ശ്രീ.ഗോപാലമേനോനും,ഹെഡ്മാസ്റ്റർ ശ്രീ. രാമസ്വാമി എന്നിവരും ചേർന്ന് നെല്ലിമേടുള്ള ശ്രീ.മുനിസ്വാമി വൈദ്യർ വീട്ടിൽ താത്കാലികമായി സ്കൂൾ തുടങ്ങുകയായി.

പിന്നീട് ആഴിച്ചിറ ശ്രീ.അരവിന്ദപ്ക്ഷൻ, നെല്ലിമേട് ശ്രീ അറുമുഖൻ പിള്ള എന്നിവർ നൽകിയ 50 സെന്റ് സ്ഥലത്തു ആവശ്യമായ ഓലക്കുടിൽ നിർമ്മിക്കുകയുണ്ടായി . ഇതിനു വേണ്ട സഹായം സമൂഹത്തിൽ നിന്നും ലഭിച്ചിരുന്നു.

സർക്കാർ സഹായത്തോടെ ഓടിട്ട കെട്ടിടം ഉണ്ടാവുകയും 14.12 .1964  ൽ ഉദ്ഘടനത്തിനു ശേഷം സ്കൂൾ അതിലേക്കു മാറ്റുകയും ചയ്തു . കക്കൂസ് ,മൂത്രപ്പുര സൗകര്യങ്ങളും ഉണ്ടാക്കിയിരുന്നു.

1974 -ൽ കുടിവെള്ളത്തിനായി ചിറ്റൂരിൽ ബ്ലോക്കിന്റെ സഹായത്താൽ ഒരു കിണർ നിർമിച്ചിരിക്കുന്നു.മഴ കുറവായതിനാൽ ഭൂഗർഭജലത്തിന്റെ ലഭ്യത കുറയുകയും കിണറിലെ വെള്ളം താഴ്ന്നു പോവുകയും തീരെ ഇല്ലാതാവുമായും ചെയ്തു .

1955  ൽ ഇപ്പോൾ കാണപ്പെടുന്ന കെട്ടിടം പൂർത്തിയായി . അധ്യാപക രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ ഓഫീസിൽ മുറിയും അതോടു ചേർന്ന മറ്റൊരു മുറിയും വൈധ്യുച്ഛക്തി സൗകര്യത്തെ ലഭ്യമുള്ളതാക്കി .2009 -10 അധ്യയന വർഷത്തിൽ മൂലത്തറ സർവീസ്  കോ ഒറേറ്റീവ് ബാങ്കിൽ നിന്നും തമിഴ് 1 മലയാളം 2  എന്നിങ്ങനെ 3 പത്രങ്ങൾ നൽകിയിരുന്നു.ഈ വർഷമാണ് 2 കമ്പ്യൂട്ടർ 2 യു പി എസ് 1 പ്രിൻറർ എന്നിങ്ങനെ നമ്മുടെ വിദ്യാലയത്തിന് അന്നത്തെ ബഹുമാനപെട്ട എം എൽ എ നൽകിയിരുന്നു .

2010 -11 ലാണ് ഈ വിദ്യാലയത്തിൽ  നിലനിന്നിരുന്ന യാത്ര ക്ലേശത്തിനു ഒരവസാനം ഉണ്ടായി .4 ഓട്ടോറിക്ഷകൾ സവാരി നടത്തുന്നുണ്ട് .പ്രീ കെ ജി അനുവദിച്ചു് കിട്ടി .എം എൽ ഇ ഫണ്ടിൽ നിന്നും 2 കമ്പ്യൂട്ടർ ൧ പ്രിൻറർ എന്നിവ ലഭിച്ചു .പെരുമാട്ടി പഞ്ചായത്തിൽ നിന്നും 10 ബെഞ്ചും ഡസ്കും അനുവദിച്ചു .പ്രീ കെ ജി കുട്ടികൾക്കായി ചെയർ കളിപ്പാട്ടങ്ങൾ എന്നിവ താങ്കാലക്ഷ്മി ചിട്ടി ഫൻഡ്സ് നൽകി .ഹരിശ്രീ ചിട്ടി ഫൻഡ്സ് 1000 രൂപ നൽകി .കമ്പ്യൂട്ടർ റൂം സെപ്പറേഷൻ നിർമാണത്തിനും എലെക്ട്രിഫിക്കേഷൻ എന്നിവയ്ക്ക് വേണ്ടി 4൦൦൦൦/-രൂപ ലാലഭിച്ചിട്ടുണ്ട് .3 കുട്ടികൾക്ക് എൽ എസ് എസ് ലഭിച്ചിട്ടുണ്ട് .നന്ദിയോട് സ്കൂളിൽ വച്ച് വിജ്ഞാനോത്സവത്തിൽ നമ്മുടെ വിദ്യാലയത്തിലെ മാനേജിനായിരുന്നു ഒന്നാം സ്ഥാനം .

2012  ൽ ഈ വിദ്യാലയം സുവ്റര്ണ ജൂബിലിയുടെ നിറവിലാണ് .ഒരു വര്ഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ഉൾപ്പെടുത്തിയിരുന്നത് .സ്വതന്ത്ര സമര ക്വിസ് രക്ഷതാക്കൾക്കായി ഓണാഘോഷ പരിപാടികൾ ,പൂന്തോട്ട നിർമാണം ,നാടൻപ്പാട്ടു ,ഔഷധ സസ്യങ്ങളുടെ പ്രദര്ശനം ,തമിഴ് നാടൻപ്പാട്ടു തുടങ്ങിയവ മനോഹരമായി നടപ്പിലാക്കാൻ കഴിഞ്ഞു .പൂർവ അധ്യാപകരായ ആനന്ദവല്ലി ടീച്ചറും ,നാരായണി ടീച്ചറും 10000 രൂപ വീതം നിക്ഷേപിച്ചു അവയുടെ പലിശ തുകയിൽ നിന്നും ഒന്നിലേയും നാളിലെയും പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് സ്കോളർഷിപ് നൽകി വരുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം