ജി.എൽ.പി.എസ്. നാട്ടുകൽ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതലാബ്

ജി. എൽ. പി. എസ്. നാട്ടുകൽ സ്കൂളിൽ 2019-20 അദ്ധ്യയന വർഷത്തിൽ അധ്യാപകർ,പി ടി എ പ്രസിഡന്റ്‌, രക്ഷിതാക്കൾ എന്നിവർ ചേർന്ന് ഗണിതലാബ് ഉദ്ഘാടനം  ചെയ്തിരുന്നു. ഗണിത ലാബി ലേക്ക് ആവശ്യമായ പഠനസാമഗ്രികൾ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സജ്ജമാക്കി. വിദ്യാർത്ഥികൾ ഗണിത ലാബിൽ സജ്ജമാക്കിയ ഗണിത കേളികൾ കളിച്ചു ഉല്ലസിച്ച് ഇരുന്നു. ഗണിതത്തിൽ താല്പര്യം ഉണർത്തുവാൻ അധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് പ്രവർത്തിച്ചിരുന്നു.

പരിസ്ഥിതി ക്ലബ്ബ്

ജി എൽപിഎസ് നാട്ടുകൽ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി എല്ലാ വർഷവും പരിസ്ഥിതിദിനം ആഘോഷിക്കാറുണ്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും സ്കൂളിന്റെ സമീപമായി റോഡിനിരുവശവും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ ആഘോഷ  പരിപാടികളിൽ ഗ്രീൻ പ്രോട്ടോകോൾ     പാലിക്കുകയും വിദ്യാർത്ഥികൾ കുടിവെള്ളം സ്റ്റീൽ ബോട്ടലിൽ കൊണ്ടു വരാനും തുടങ്ങി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം