നോക്കുവിൻ കൂട്ടരെ
നമ്മുടെ ലോകത്തൊരുവൻ
നാശം വിതക്കുന്നു
മനുഷ്യരെ വെറുമൊരു
ജലദോഷ പനിയാൽ
കൊന്നൊടുക്കുന്നു.
കൈ കഴുകാത്ത ,പുറത്തു
പോയാൽ കുളിക്കാത്ത
വൃത്തിഹീനരെ അവൻ കയ്യടക്കുന്നു
സാനിറ്റൈസ് ചെയ്യാത്തിടത്ത്
അവൻ വളരുന്നു .....
രോഗിയുടെ തുപ്പലിലും തുമ്മലിലും അവൻ അടുത്ത
ഇരയെ കാത്തിരിക്കുന്നു .
മാസ്ക്കും തൂവാലയും
ഉപയോഗിക്കാത്തവനേയും
സാമൂഹിക അകലം പാലിക്കാത്തവനേയും
ചങ്ങലയിൽ കണ്ണി ചേർക്കുന്നു .
അവന്റെ ചങ്ങലയെ ഭേദിക്കാൻ
അവന്റെ ഉരുക്കു കോട്ട തകർക്കാൻ ഞാനുമുണ്ട്
കളിക്കാതെ ,കൂട്ടുകൂടാതെ ,
വിരുന്നു പോകാതെ ,
സാമൂഹിക അകലം പാലിച്ച്
കൈ ഇടക്കിടെ കഴുകി
ഒന്നിച്ചു നിൽക്കാം തകർത്തെറിയാം
കൊറോണയുടെ ഉരുക്കു ചങ്ങല .
ആരോഗ്യത്തോടെ ,ശുചിത്വത്തോടെ ,
ദീർഘായുസ്സിനു വേണ്ടി നമുക്ക് മുന്നേറാം ....