ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നമ്മെളെല്ലാവരും ഇപ്പോൾ കൊറോണയുടെ പിടിയിലാണ്. ഈ രോഗത്തിന് ഒരു കാരണം ശുചിത്വം ഇല്ലായ്‌മ തന്നെയാണ്. അതിനാൽ രോഗത്തെ തുരത്താൻ നമ്മൾ ചെയ്യേണ്ട പ്രഥമ കാര്യം ശുചിത്വം പാലിക്കുക എന്നതുതന്നെയാണ്.

ശുചിത്വം രണ്ട് വിധത്തിൽ ഉണ്ട്. വ്യക്തിശുചിത്വവും പരിസരശുചിത്വവും. വ്യക്തിശുചിത്വത്തിൽ നാം ചെയ്യേണ്ടത് നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. അതിനായി ദിവസവും രണ്ടുനേരം പല്ലുതേക്കുക, കുളിക്കുക, ടോയ്‌ലറ്റിൽ പോയതിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈ കഴുകുക, മുടിയും നഖവും വളരുമ്പോൾ വെട്ടുക എന്നിവയാണ്.

കൊറോണ പടരുന്ന ഈ കാലത്ത് പ്രത്യേകമായി ചെയ്യേണ്ട രണ്ട് കാര്യങ്ങൾ പുറത്തുപോയി വന്നാൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകലും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ആണ്.

ഇനി പരിസര ശുചിത്വത്തിനായി നാം ചെയ്യണ്ട കാര്യങ്ങൾ നോക്കാം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക, ജലാശയങ്ങൾ മലിനമാകാതെ സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ആണ്. ഇത്തരത്തിൽ ഉള്ള ശുചിത്വ ശീലങ്ങൾ പാലിച്ചാൽ കൊറോണയെ പോലുള്ള മഹാമാരികളെ നമുക്ക് തുരത്താം.

ആദിത് അരുൺ.ടി
2B [[|ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ]]
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം