ജി.എൽ.പി.എസ്.വട്ടേനാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ കൂറ്റനാട് തൃത്താല റോഡിൽ ഒരു മദ്രസ്സകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പ്രൈമറി വിദ്യാലയം പിന്നീട് ഈ വിദ്യാലയത്തോട് കൂട്ടിച്ചേർത്തു. അതുപോലെത്തന്നെ 1960-61 കാലത്ത് മാത്തൂർസ്ക്കൂൾ എന്ന് അറിയപ്പെട്ടിരുന്ന എയ്ഡഡ് എൽ.പി.സ്ക്കൂളും ഇതിനോട് ചേർത്തു. ആമക്കാവിനടുത്തായിരുന്നു മാത്തൂർ സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. ഇന്നും മാത്തൂർ സ്ക്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലം സ്ക്കൂൾ പറമ്പ് എന്നാണ് അറിയപ്പെടുന്നത്. വട്ടേനാട് ഗവ.എൽ.പി.സ്ക്കൂൾ സ്വതന്ത്രമായി പ്രവർത്തനം തുടങ്ങുന്നത് 1964 - ൽ ആണ്. ഓഡർ നമ്പർ. 339/Edn Dt.27.06.1964 പ്രകാരമാണ് ഈ വിദ്യാലയം യു.പി.വിഭാഗത്തിൽനിന്നും വേർപെടുത്തി സ്വതന്ത്രമാക്കിയത്. സ്ക്കൂൾ പ്രവർത്തിക്കുന്ന സ്ഥലം കൊട്ടാരത്തിൽ മങ്ങാട്ട് വീട്ടുകാരുടേതായിരുന്നു. വാടകക്കെട്ടിടത്തിലായിരുന്നു അക്കാലത്ത് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥലം സർക്കാരിലേയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു. പട്ടിത്തറ പഞ്ചായത്തിലാണ്സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.പട്ടിത്തറ വില്ലേജ്, മല അംശം, വട്ടേനാട് ദേശത്തിൽ കൂറ്റനാട് എടപ്പാൾ റോഡിനോടുചേർന്ന് 390/7 സർവെ നമ്പറിൽ10 സെൻറും 390/8 - ൽ 65 സെൻറും ഉൾപ്പടെ 75 സെൻറ് സ്ഥലമാണ് സ്ക്കൂളിനുള്ളത്. അതായത് 3036 ചതുരശ്ര മീറ്റർ സ്ഥലം മാത്രമാണ് സ്ക്കൂളിനുള്ളത്. 1997 മുതൽ തൃത്താല ബി.ആർ.സി ഈ വിദ്യാലയത്തോടുചേർന്നാണ് പ്രവർത്തിക്കുന്നത്. അക്കാദമിക് പ്രവർത്തനങ്ങൾക്ക് ദിശാഗതി നിർണയം നടത്തുന്നതിൽ ബി.ആർ.സി പ്രധാനപങ്കുവഹിക്കുന്നു.