ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/ജനതാ കർഫ്യൂ
ജനതാ കർഫ്യൂ
ഒരു ഗ്രാമത്തിൽ സുന്ദരിയായ ഒരു പൂച്ച ഉണ്ടായിരുന്നു. ഗ്രാമത്തിലെ എല്ലാ വീടുകളിലും പൂച്ച വിരുന്ന്പോകാറുണ്ട് . ആൾക്കാർ ആ പൂച്ചയെ സുന്ദരിപ‍്പൂച്ച എന്നാണ് വിളിക്കാറ്. സുന്ദരിപ്പൂച്ച ഓരോ വീട്ടിൽ നിന്നും ഓരോ ദിവസം ഭക്ഷണംകഴിക്കും.വീട്ടുകാർ സുന്ദരിപ്പൂച്ചക്ക് ചോറ് മീൻ ഇറച്ചി എന്നിങ്ങനെ നല്ല നല്ല ഭക്ഷണങ്ങൾ കൊടുക്കാറുണ്ട് .ഭക്ഷണംകഴിച്ച് ഏതെങ്കിലും ഒരു വീടിന്റെചായ്പിലാണ് പൂച്ച ഉറങ്ങാറ്. അങ്ങനെ ഒരു ഞായറാഴ്ച സുന്ദരിപ്പൂച്ച രാവിലെ ഉണർന്നു.പൂച്ച വേഗം വീടിന്റെ ഉമ്മറത്തേക്ക് പോയി.പക്ഷെ വീട് തുറന്നിട്ടില്ല എന്തു പറ്റി ഈ വീട്ടുകാർക്ക്? ആരും എണീറ്റില്ലേ?പൂച്ച തന്റെ കഴുത്തിലണിഞ്ഞ മാലയിലെ വാച്ചിൽ സമയംനോക്കി 9 മണി കഴിഞ്ഞല്ലോ!എന്താ ഇവർ വാതിൽ തുറക്കാത്തത്?എനിക്കാകെ വിശന്നിട്ടു വയ്യ.പൂച്ച ജനലിലൂടെ അകത്തേക്ക് നോക്കി.ടി.വിയിൽ വാർത്ത വായിക്കുന്നത് കേൾക്കുന്നുണ്ട്.പൂച്ച കാതോർത്തു.വാർത്തയിൽ എന്തൊക്കെയോ പറയുന്നുണ്ട്.രണ്ട് വാക്കുകൾ എപ്പോഴും എപ്പോഴും പറയുന്നുണ്ട്.ഒന്ന് കൊറോണ മറ്റേത് ജനതാ കർഫ്യൂ. പൂച്ച കുറേ നേരം കാത്തു നിന്നു.വീട്ടുകാർ പുറത്തേക്ക് വരുന്നില്ല.സുന്ദരിപ്പൂച്ച വേറെ കുറച്ച് വീടുകളിലും പോയി.അവിടെയും ഇതേ അവസ്ഥ തന്നെ.വിശന്നിട്ടുവയ്യ പൂച്ച കുറേ കരഞ്ഞു കരഞ്ഞ് അങ്ങനെ വിശപ്പിന്റെ ക്ഷീണത്തിൽ ഉറങ്ങിപ്പോയി. ടേ ടേ ടേ...’’ പാത്രങ്ങൾ കൂട്ടിയടിക്കുന്ന ശബ്ദം കേട്ടാണ് പുച്ച ഉണർന്നത്.വാച്ചിൽ സമയം നോക്കി .സമയം 5 മണി.ആളുകൾ വീടിന്റെ ബാൽക്കണിയിൽ കയറി നിന്ന് പാത്രം കൊട്ടുകയാണ്.ഇത് എന്തോ ഒരു പുതിയ ആഘോഷമാണെന്ന് തോന്നുന്നു. സുന്ദരിപ്പൂച്ച വീണ്ടും ഉറക്കത്തിലേക്ക് വീണു.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ