ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/ഒരുമിച്ചു പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിച്ചു പൊരുതാം      


ഈ മനുഷ്യരുടെ കാര്യം ഇങ്ങനെയാ.മാലിന്യം മുഴുവൻ ഈ കാട്ടിൽ കൊണ്ടുവന്നിട്ടും എന്താ ചെയ്യാ? മണിയൻ മുയൽ വേദനയോടെ പിറുപിറുത്തു. എന്തേ മണിയൻ മുയലേ വിഷമിച്ചു നിൽക്കുന്നത്. മന്ത്രിക്കുറുക്കൻ മുയലിനോട് കാര്യം തിരക്കി. മണിയൻ വിഷമത്തോടെ എല്ലാം പറഞ്ഞു. ആദ്യം മാലിന്യങ്ങൾ നീക്കം ചെയ്യാം അതിന് ചിന്നൻ ആനയേയും മിന്നുമാനിനേയും കുട്ടൻ ഇനി ഞാൻ പറയുന്നത് എല്ലാവരും കീരിയേയും വിളിക്കാം എല്ലാവരും ഒത്തുചേർന്ന് ഒരു കുഴികുത്തി മാലിന്യങ്ങൾ അതിലിട്ടു മൂടി. ഇനി ഞാൻ പറയുന്നത് എല്ലാവരും ശ്രദ്ധയോടെ കേൾക്കണം കുറുക്കൻ പറഞ്ഞു. മനുഷ്യർ വരുന്നത് ജിറാഫ് നോക്കി പറയണം. ആനയും കടുവയും ശബ്ദമുണ്ടാക്കി അവരെ പേടിപ്പിക്കണം എല്ലാവര് സമ്മതിച്ചു.പക്ഷെ അതിൽ അവർ പരാജയപ്പെട്ടു. അവർ തേനീച്ച മൂപ്പൻ്റെ സഹായം തേടി. മനുഷ്യർ വരുന്ന വിവരംജിറാഫ് അറിയിച്ചു.അപ്പോൾ ആന ചിന്നം വിളിച്ചു. ഇത് കേട്ട് മരത്തിൽ നിന്ന് തേനീച്ചകൾ പാറി മനുഷ്യരെ ആക്രമിച്ചു എല്ലാവരും പേടിച്ചോടി അങ്ങനെ അവർ വിജയിച്ചു.കാട് മാലിന്യമുക്തമായി.

ആദിദേവ്
2 B ജി എൽ പി സ്ക‍ൂൾ വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ