ജി.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/തുരത്തണം കൊറോണയെ.....

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തണം കൊറോണയെ.....

മാന്യസദസ്സിന് വന്ദനം. പ്രിയ കൂട്ടുകാരെ, നാം ഇപ്പോൾ നേരിടുന്ന ഒരു മഹാമാരിയാണല്ലോ കോവിഡ് 19. ചൈനയിലെ വുഹാനിലാണ് ഈ രോഗം പൊട്ടി പുറപ്പെട്ടതെങ്കിലും ഇപ്പോൾ ഈ രോഗം ലോകം മുഴുവനും പടർന്നു പിടിച്ചു.ഈ രോഗത്തിനുള്ള മരുന്നോ ആർക്കും ഇതുവരെ കണ്ടെത്താനുമായിട്ടില്ല. കോവിഡ് 19 എന്ന ഈ അപൂർവ്വ രോഗം മനുഷ്യരെ മൊത്തത്തിൽ ഭീതിയിലാഴ്ത്തി. സാമൂഹ്യ അകലം പാലിക്കുക മാത്രമേ ഇവിടെ ചെയ്യാനുള്ളൂ. വ്യക്തി ശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്നും അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, ആൾക്കൂട്ടം ഒഴിവാക്കുക, മാസ്ക് ധരിക്കുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക ,കൈകൾ സോപ്പുപയോഗിച്ചു കഴുകുക... തുടങ്ങിയ മുൻകരുതലുകൾ എടുക്കുകയാണെങ്കിൽ രോഗ വ്യാപനം ഒരു പരിധിവരെ തടയാനാകും. ഈ മഹാമാരിയിൽ നിന്നും നമുക്ക് രക്ഷ നേടേണ്ടേ. അതിന് നാം മനുഷ്യർ തന്നെ വിചാരിക്കണം. നമ്മുടെ സർക്കാറിനെയും ആരോഗ്യ പ്രവർത്തകരെയും നാം അനുസരിക്കുമെന്നും സാമൂഹ്യ അകലം നാം ഓരോരുത്തരും പാലിക്കുമെന്നും ദൃഢപ്രതിജ്ഞ എടുത്തു കൊണ്ട് നമുക്ക് ഒത്തൊരുമിച്ച് പ്രയത്നിച്ച് ഈ മഹാമാരിയെ ലോകത്ത് നിന്ന് തന്നെ അകറ്റാം. നന്ദി.

അനുഷ കെ എസ്
നാല്.സി ജി.എൽ.പി.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം