കരയുന്നതെന്തിനു നീ മനുഷ്യ
പ്രളയം കണ്ടിട്ടോ
മറ്റു പ്രകൃതിദുരന്തം കണ്ടിട്ടോ
നിൻ ക൪മ്മഫലമല്ലേ ഇതെല്ലാം
വെട്ടിമുറിച്ചില്ലേ നീ മരങ്ങളെ
മാന്തിനികത്തിയില്ലേ നീ കുന്നുകളേ
മലിനമാക്കിയില്ലേ നീ പുഴകളെ
അരുതേ ഇനി ചെയ്യരുതേ
ഈ ക്രൂരതകൾ
ഇനിയും തലമുറകൾ
ഇവിടെ വസിച്ചീടട്ടെ