ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം/പെണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
പെണ്ണ്


"ഞെട്ടിവിറച്ചുകൊണ്ടോമനേ എങ്ങുനീ
ചാടിപിടഞുകൊണ്ടോടി ഒളിക്കുന്നു
അമ്മതൻ ശീലയെക്കാളേറെ മറ്റൊന്ന്
കാത്തുകൊൾവാനുണ്ടോ എന്നുമീ പാരിതിൽ?”

“ഇല്ലമ്മേ....
എന്നാലുമെന്നെ പിടിക്കൂവാ-
നോടിവരുന്നൊരാ കാട്ടുതെന്നായ്ക്കൾ തൻ
രൂപവും ഭാവവും വേഷവും ഭീതിയി-
ലാഴ്ത്തുന്നു നിത്യമെൻ ബാല്യവർണങ്ങളേ”

“കണ്ണുുതുറന്നു നീ കാണുക അമ്മതൻ
 അരികിലായ് ആരുമേ കാണുകില്ല
ദുഷ്ടസ്വപ്നങ്ങൾക്കറുതി വരുത്തുവാൻ
അമ്മതൻ കൈകളും കണ്ണുമില്ലേ?

പിതൃവാത്സല്യത്തിൻ ചെന്നായ്മണത്തേയും കരി-
മ്പടം വീശും കറുത്തവർണങ്ങളും
നിൻമേൽ പതിക്കാതെ കാത്തുകൊണ്ടീടുവാൻ
അമ്മതൻ കയ്യിലെ മധുരം നുകരുക
കയ്പെങ്കിലും പതിയെ ഇറക്കുക
കൺചിമ്മി മെല്ലെ എൻ
മാറോടുചേർത്തു നീ അമ്മയെ മുറുകെപിടിക്കുക
ഇനിയൊരു ദുഷ്ഠസ്വപ്നങ്ങളും കാണാതെ
നിൻ മിഴിയെന്നും തുറന്നിരിക്കട്ടെ
വരും ജന്മം ഉണ്ടെങ്കിൽ പിറക്കാതിരിക്കട്ടെ പെണ്ണായ് നീയും ഞാനും

 

അനഘ.ഒ
4A ജി.എൽ.പി.എസ്.ചാത്തന്നൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത