കാത്തിരുന്നോരവധിക്കാലം
വന്നെത്തിയപ്പോഴോ കൊറോണക്കാലം
കളികളില്ല ആർപ്പുവിളികളില്ല
ഒത്തുകൂടലില്ല കൂട്ടുകാരാരുമില്ല
എങ്ങും വൈറസിൻ ഭീതി മാത്രം
തുരത്തിടേണം നാം ഒത്തുചേർന്ന്
അതിനായ് നിന്നിടേണം നാം തെല്ലകന്ന്
അണിഞ്ഞിടേണം മുഖങ്ങളിൽ മാസ്കൊരെണ്ണം
കഴുകിടേണം കൈകൾ നല്ലവണ്ണം
വീണ്ടെടുത്തീടേണം കരുതലോടെ
നമ്മൾ തൻ ലോകം നൻമയോടെ!