ജി.എൽ.പി.എസ്സ് ലാഡ്രം/എന്റെ ഗ്രാമം
ലാഡ്രം
ഇടുക്കി ജില്ലയിലെ പീരുമെടു താലൂക്കിലെ ഒരു മലയോരപ്രദേശമാണ് ലാഡ്രം എസ്റ്റേറ്റ്. ഇവിടുത്തെ സുഖകരമായ കാലാവസ്ഥയും മനോഹരമായ തേയിലത്തോട്ടങ്ങളും ഏറെ പ്രസിദ്ധമാണ്.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ.
കുന്നുകളും ഉയർന്ന മലകളും വിശാലമായ തേയിലതോട്ടങ്ങളും ആണ് ലാഡ്രത്തിന്റെ ഭൂപ്രകൃതി.
പ്രദേശത്തിന്റെ പ്രകൃതിഭംഗി
നിരനിരയായി പരന്നു കിടക്കുന്ന തേയിലചെടികളും ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന മലനിരകളും ആണ് ഈ നാടിന്റെ പ്രകൃതി ഭംഗി. ചെറിയ വെള്ളച്ചാട്ടങ്ങളും, കുളങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. ഈ പ്രദേശത്തിന്റെ മനോഹാരിത ആസ്വദിക്കാൻ ധാരാളം വിനോദ സഞ്ചാരികൾ ഇവിടെ എത്തിച്ചേരുന്നു.
പ്രധാന പൊതുസ്ഥാപനങ്ങൾ
- പോസ്റ്റോഫീസ്
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- അങ്കണ വാടി
ആരാധനാലയങ്ങൾ
* കൈലാസഗിരി ശിവക്ഷേത്രം . കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് കൈലാസഗിരി. സാമുദ്രനിരപ്പിൽ നിന്നും ഏകദേശം 4500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ശാന്ത സുന്ദരമായ ഈ പ്രദേശം ഏവരുടെയും മനസ്സിന് കുളിർമയും ആശ്വസവും നൽകും. വർഷത്തിൽ ഒരു ദിവസം മാത്രം നട തുറക്കുന്ന ഈ ക്ഷേത്രത്തിൽ ദർശനത്തിനായി ധാരാളം ഭക്തജനങ്ങൾ അന്നേദിവസം എത്തിച്ചേരുന്നു.