ജി.എൽ.പി.എസ്സ് ഗ്രാൻബൈ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രാൻബി പരുന്തുംപാറ

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഗ്രാൻബി.  ഗ്രാൻബി വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയോട് ചേർന്ന ഒരു ചെറിയ പ്രദേശമാണ് .

ഭൂമിശാസ്ത്രം

കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പരുന്തുംപാറ. വിനോദസഞ്ചാര കേന്ദ്രമായ ഈ സ്ഥലം പീരുമേടിനും തേക്കടിക്കും ഇടയിലായി പീരുമേട്ടിൽ നിന്നും ഏകദേശം 8 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. പീരുമേടിൽ നിന്ന് 6 കിലോമീറ്ററും, തേക്കടിയിൽ നിന്ന് 25 കിലോമീറ്ററും, ദേശീയപാത 220 ൽ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം. വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു. നഗരത്തിന്റെ തിരക്കും കോലാഹലവും വിട്ട് നിബിഡ വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കാൻ ഉചിതമായ മലമ്പ്രദേശം ആണിത്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുമരകത്തിനും തേക്കടിക്കും ഇടയിലെ ഇടവേള കേന്ദ്രമായി പരുന്തുംപാറയെ വളർത്തിയെടുക്കാൻ ഉള്ള പദ്ധതികൾ ജില്ലയിലെ ടൂറിസം വികസന സമിതി തയ്യാറാക്കുന്നുണ്ട്.

ഇടുക്കി ജില്ലയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇതുവരെ ഉൾക്കൊള്ളിച്ചിട്ടില്ലെങ്കിലും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളോട് കിടപിടിക്കുന്ന ഭൂമനോഹാരിത പരുന്തുംപാറക്കുണ്ട്. തെളിഞ്ഞ ആകാശമാണെങ്കിൽ ശബരിമല കാടുകൾ ഇവിടുന്നു കാണാവുന്നതാണ്. മകരജ്യോതി ദർശിക്കുവാൻ മണ്ഡല കാലത്ത് ആയപ്പഭക്തർ ഇവിടെ എത്താറുണ്ട്. വിശാലമായ ഉയർന്ന പ്രദേശമായതിനാൽ ഇവിടെ നിന്നു നോക്കുമ്പോൾ നാലുപാടും വളരെ ദൂരത്തോളം ഉള്ള മലനിരകൾ കാണുവാൻ കഴിയും. മഞ്ഞു മൂടി ഇടയ്കിടെ കാഴ്ച മറയുകയും താമസിയാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകൾ പ്രത്യക്ഷമാകുകയും ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമാണു്. ഇവിടുത്തെ ഒരു പാറക്കെട്ടിന് മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ ശിരസ്സുമായി അത്ഭുതകരമായ സാമ്യമുണ്ട്. ഇത് ടാഗോർ പാറ എന്നു് അറിയപ്പെടുന്നു. ഭ്രമരം എന്ന ചലച്ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങൾ പരുന്തുംപാറയിലാണു ചിത്രീകരിച്ചത്.

12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കൂന്ന നിലക്കുറിഞ്ഞിയുടെ ഒരിനമായ മേട്ടുക്കുറിഞ്ഞി കഴിഞ്ഞയിടക്ക് പൂക്കുകയും എവരുടെയും ശ്രദ്ദ ആകർഷിക്കുകയും ചെയ്തു.

പൊതുസ്ഥാപനങ്ങൾ

1.ജി എൽ പി എസ് ഗ്രാൻബി

2.റേഷൻ കട

3.പോസ്റ്റോഫീസ്

4.അംഗനവാടി