ജി.എൽ.പി.എസ്സ്. കരിമ്പൻ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ മരിയാപുരം പഞ്ചായത്തിലെ ഗ്രാമമാണ് കരിമ്പൻ. ശ്രീ. കുര്യൻ ജോസഫ് ത്ലയിലും ശ്രീ. തോമസ് മാത്യു കുന്നോപുരയിടവും ദാനമായി നൽകിയ അര ഏക്കർ സ്ഥലത്തു 1972 ൽ നെഹ്‌റു മെമ്മോറിയൽ ഗവ. എൽ. പി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. ആദ്യ വർഷം ഒന്നാം ക്ലാസിനു മാത്രമേ സർക്കാരിൽ നിന്ന് അനുമതി ലഭിച്ചിരുന്നുള്ളു.

       എന്നാൽ ആ വർഷത്തെ നാട്ടുകാരുടെ സഹായത്തോടെ 2,3,4 ക്ലാസ്സുകളിലെ കുട്ടികളെ പ്രൈവറ്റായി പഠിപ്പിക്കുകയും ചെയ്തു. ആ കാലങ്ങളിൽ ക്ലാസ്സ്‌    4 ലെ കുട്ടികളെ വാർഷിക പരീക്ഷ ഉപ്പുതോട് സ്കൂളിലാണ് എഴുതിച്ചിരുന്നത്. സ്കൂൾ തുടങ്ങിയ വർഷം പുല്ലു മേഞ്ഞു ഓലകൊണ്ട് മറച്ച ഒരു ചെറിയ കെട്ടിടമായിരുന്നു ഉണ്ടായിരുന്നത്. സ്ഥാപക വർഷത്തിൽ ശ്രീ. ജോസഫ് ത്ലയിൽ പി ടി എ പ്രസിഡന്റായും  ശ്രീ. തോമസ് സാർ ആദ്യ ഹെഡ്മാസ്റ്ററായും സേവനം അനുഷ്ഠിച്ചു.
  രണ്ടാമത്തെ വർഷം ആയപ്പോൾ പൊതുജനങ്ങളുടെ   പരിശ്രമം കൊണ്ട് സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കാൻ കഴിഞ്ഞു.

ഇന്ന് പഴയ സ്കൂളിന്റെ താഴ് വശത്ത് റോഡിനോട് ചേർന്നാണ് പുതിയ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കരിമ്പൻ ഗവ. എൽ. പി സ്കൂളിനെ ശാലാസിദ്ദ്ധി പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ളതാണ്. ആയതിനാൽ നിലവിലുള്ള പരിമിതികൾക്കു പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് അധ്യാപകരും കുട്ടികളും