ജി.എൽ.പി.എസ്സ്.കല്ലാർ‍‍/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മുണ്ടിയെരുമ കല്ലാർ പട്ടം കോളനിയുടെ ആസ്ഥാനമായിരുന്നു. ഈ പേര് ലഭിച്ചതിനെക്കുറിച്ചും ധാരാളം കഥകൾ പ്രചരിച്ചിരിക്കുന്നു. കുടിയേറ്റ കാലത്തെ ഒരു കർഷകന് ഉണ്ടായിരുന്ന ഒരു "‍‍ഞൊണ്ടിയെരുമ" യിൽ നിന്നാണ് ആണ് ആ പേര് ലഭിച്ചത് എന്നാണ് അതിലെ പ്രബലമായ കഥ .എന്നാൽ ഈ കഥ ചരിത്ര വസ്തുതകൾക്ക് നിരക്കുന്നതല്ല. 1909-10 കാലഘട്ടങ്ങളിൽ വണ്ടൻമേട് വില്ലേജിലെ സങ്കടഹർജി രജിസ്റ്ററിൽ "മുണ്ടിയെരുമ തൊഴു " വിനെക്കുറിച്ച് സൂചനയുണ്ട്. തോട്ടങ്ങൾ വച്ചുപിടിപ്പിക്കുന്നതിനായി ബ്രിട്ടീഷുകാർ മനോഹരമായ കുന്നുകൾ നിറഞ്ഞ ഈ പ്രദേശത്തെ മൗണ്ടി അരീന എന്ന് വിളിക്കുകയും പിൽക്കാലത്ത് അത് മുണ്ടിയെരുമ എന്നറിയപ്പെടുകയും ചെയ്തു എന്നാണ് മറ്റൊരു കഥ.