ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം/വിദ്യാരംഗം
വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗ്ഗാത്മക ശേഷികൾ വികസിപ്പിക്കുക ഭാഷാനൈപുണികൾ പരിപോഷിപ്പിക്കുക കലാപരവും സാംസ്കാരികവുമായ കഴിവുകൾ വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടു കൂടി പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി . നിലവിൽ പ്രസന്നകുമാരി ടീച്ചറാണ് വിദ്യാരംഗം കൺവീനർ.
ടീച്ചറുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ ആഘോഷിക്കാറുണ്ട്. ദിനാചരണങ്ങളുടെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കുന്നതിനു വേണ്ടി പ്രമുഖ വ്യക്തികളുടെ പ്രഭാഷണം, സെമിനാറുകൾ, എന്നിവ സംഘടിപ്പിക്കാറുണ്ട്. പതിപ്പുകളും മാഗസിനുകളും എല്ലാ വർഷവും തയ്യാറാക്കാറുണ്ട്. ചിത്രരചനാ, കവിതാ രചന, കഥാരചന, പുസ്തകാസ്വാദനം, പ്രബന്ധ രചന തുടങ്ങി വിവിധ രചനാ മത്സരങ്ങളും നടത്തി വരുന്നു. വായനാദിനം, ബഷീർദിനം തുടങ്ങിയ ദിവസങ്ങളിൽ ബഷീർ അനുസ്മരണം ബഷീർകൃതികൾ പരിചയപ്പെടുത്തൽ എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ തങ്ങളുടെ സജീവ സാന്നിധ്യം അറിയിക്കാറുണ്ട്. നാടൻപാട്ട് ,അഭിനയം, കവിതാലാപാനം എന്നിവയിലും കുട്ടികൾ മികച്ച നിലവാരം പുലർത്താറുണ്ട്.