നാട്ടിക,എന്റെ ഗ്രാമം 

തൃശൂർ ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് തളിക്കുളം ബ്ലോക്കിൽ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് നാട്ടിക.

 
GFLPS

ചരിത്രം

1789 ലെ ടിപ്പുവിന്റെ പടയോട്ടമാണ് എടുത്തു പറയത്തക്ക ഒരു ചരിത്രസംഭവം. അക്കാലത്ത് ടിപ്പു സഞ്ചരിച്ച വഴികളും പീരങ്കിപ്പടയുടെ സഞ്ചാരത്തിനു വേണ്ടി തയ്യാറാക്കിയ വീഥികളും പിൽക്കാലത്ത് ടിപ്പുസുൽത്താൻ റോഡുകൾ എന്ന് അറിയപ്പെട്ടു. തൃപ്രയാർ എ.യു.പി.സ്കൂളാണ് നാട്ടികയിലെ ആദ്യ ഔപചാരിക വിദ്യാകേന്ദ്രം. +2 വരെയുള്ള നാട്ടിക ഫിഷറീസ് ഹൈസ്കൂൾ കൂടാതെ നിരവധി പ്രൈമറി-യു.പി. സ്കൂളുകളും, പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനം എസ്.എൻ. കൊളേജും, പ്രൈവറ്റ് കോളേജുകളും ഉള്ള ഈ പ്രദേശം വിദ്യഭ്യാസ രംഗത്ത് നല്ല നിലവാരം പുലർത്തുന്നു. വലപ്പാട് പോളിടെൿനിക് യഥാർത്ഥത്തിൽ സ്ഥിതി കൊള്ളുന്നത് ഈ പഞ്ചായത്ത് അതിർത്തിക്കുള്ളിലാണെന്നതാണു വാസ്തവം.

മലയാള ചലച്ചിത്ര രംഗത്ത് എക്കാലത്തും സ്മരണിയമായ സംഭാവനയേകിയ രാമു കാര്യാട്ട്-തകഴി കൂട്ടുകെട്ടിന്റെ "ചെമ്മീൻ"എന്ന സിനിമയുടെ ഓർമ്മകളാൽ സമ്പുഷ്ടമാണിവിടം.

പ്രധാന ആരാധനാലയങ്ങൾ

ചരിത്ര പ്രസിദ്ധമായ തൃപ്രയാർ ശ്രീരാമക്ഷേത്രം ഈ പഞ്ചായത്തിലെ പ്രധാന ആരാധനാലയമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ശ്രീരാമ പോളിടെൿനിക്
  • ശ്രീ നാരായണ കോളേജ്, നാട്ടിക
  • ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടിക
  • എസ്സ്.എൻ.ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ, നാട്ടിക

പ്രശസ്ത വ്യക്തിത്വങ്ങൾ

 

എം എ യൂസഫ് അലി - ഇന്ത്യൻ വ്യവസായി

ടി എൻ പ്രതാപൻ-ഇന്ത്യൻ രാഷ്ട്രീയക്കാരൻ

പ്രധാന വിനോദ ആകർഷണം

നാട്ടിക ബീച്ച്

 
നാട്ടിക ബീച്ച്
== ചിത്രശാല ==