ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ/അക്ഷരവൃക്ഷം/സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
 സമ്മാനം    

ദൊപ്പുവിന്റെ ദുശ്ശീലം നാട്ടിൽ പരസ്യമാണ്. അവൻ അവന്റെ വീടും പരിസരവും വൃത്തികേടാക്കും.മിഠായി കഴിച്ച് അതിന്റെ കവറുകൾ വലിച്ചെറിയും.വീടിന്റെ ചുവരിൽ അഴുക്കാക്കും.സ്കെച്ച് പേന കൊണ്ട് വരച്ച് ചുവരുകൾ വികൃതമാക്കും.മാലിന്യങ്ങൾ വീടിന്റെ മൂലയിൽ തള്ളും.ഇതുമൂലം വീടും പരിസരവും കൊതുക്ക് വളർത്തൽകേന്ദ്രമായി .ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ കഴു കില്ല.നഖങ്ങൾ നീട്ടി വളർത്തും.കളി കഴിഞ്ഞ് വന്നാൽ കാൽ കഴുകാനായി അമ്മ വെള്ളം കരുതി വയ്ക്കും. പക്ഷെ അവൻ കാലും മുഖവും കഴുകാതെ വീട്ടിൽ കയറും.അമ്മയെയും അച്ഛനെയും തീരെ അനുസരിക്കില്ല. സന്ധ്യാദീപം വെച്ചുകഴിഞ്ഞാൽ കൊതുകുകളുടെ ഭക്തിഗാനമേളയായി.അമ്മ കഷ്ടപ്പെട്ട് അവയെ ഓടിക്കും.

ഒരു ദിവസം അവൻ ഒരു പത്രവാർത്ത കണ്ടു.പഞ്ചായത്തിലെ ഏറ്റവും വൃത്തിയുള്ള 5 വീടുകൾക്ക് സമ്മാന മുണ്ടത്രേ.ഈ സമ്മാനം നേടണമല്ലോ. എന്തുചെയ്യും. ഉടനെ വീട്ടുമുറ്റത്തിറങ്ങി അവൻ വീടിനെ ആകെയൊ ന്നു നോക്കി. ഛെ.വൃത്തികേട്...ഇതൊന്നു നേരെയാക്കാൻ മാസങ്ങൾ വേണ്ടിവരും. നാളെയാണ് വിധികർത്താക്കൾ വീട് സന്ദർശിക്കുന്നത്. അവൻ ചൂലെടുത്തു.ചുറ്റും അടിച്ചു വൃത്തിയാക്കി.മാലിന്യങ്ങൾ കോരിയെടുത്ത് ദൂരെ കളഞ്ഞു.വെള്ളക്കെട്ടുകൾ തൂർത്തു.പറ്റാവുന്നത്ര വൃത്തിയാക്കി.പക്ഷെ ചുവരുകൾ എന്തു ചെയ്യും.ആകെ കുഴപ്പമായല്ലോ.... പിറ്റേ ദിവസം രാവിലെ. ഉദ്യോഗസ്ഥർ എത്തി.വീടിനു ചുറ്റും വലംവച്ചു.മുക്കും മൂലയും ചികഞ്ഞ് പരിശോധിച്ചു.അവർ പരസ്പരം അടക്കം പറഞ്ഞു. പരിസരം ഓകെ...ഒരാൾ . ചുവരുകൾ ആകെ വികൃതം..മറ്റൊരാൾ. അതുകൊണ്ടുതന്നെ ഈ വീട് പരിഗണിക്കാൻ കഴിയില്ല...മൂന്നാമൻ.

കുറച്ചുകൂടി ശ്രദ്ധിച്ചാൽ മതി.അടുത്ത വർഷം സമ്മാനം നേടാം.ഇത്രയും പറഞ്ഞ് അവർ സ്ഥലം വിട്ടു. വീടും പരിസരവും വൃത്തിയാക്കുക ദൊപ്പു ശീലമാക്കി. അച്ഛനും അമ്മയും കൂടെ നിന്നു... അടുത്ത വർഷം നമുക്ക് തന്നെ സമ്മാനം.....

പാർവ്വണ കെ
7 A ജി.എഫ്എച്ച്.എസ്.എസ്.ബേക്കൽ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ