ജി.എച്.എസ്.എസ് പട്ടാമ്പി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

 
വളരെ സുന്ദരമായിരുന്നു നമ്മുടെ ഭൂമി. കളകളമൊഴുകുന്ന കൊച്ചരുവികളും പുഴകളും എപ്പോഴും ചിലച്ചു കൊണ്ടിരിക്കുന്ന പക്ഷികളും പൂമ്പാറ്റകളും പലതരം മലകളും മരങ്ങളും വയലേലകളും നിറഞ്ഞതായിരുന്നു നമ്മുടെ ഭൂമി .പ്രകൃതിയിൽ നിന്നു ലഭിക്കുന്ന കായ്കനികളും കിഴങ്ങ് വർഗ്ഗങ്ങളും പ്രകൃതി വിഭവങ്ങളും മാത്രം കഴിച്ചു കൊണ്ട് യാതൊരു വിധത്തിലും പ്രകൃതിയെ വേദനിപ്പിക്കാതെ ചൂഷണം ചെയ്യാതെയുള്ള ജീവിതമായിരുന്നു, അന്ന് മ്യഗങ്ങളും പക്ഷികളും മനുഷ്യരും ചെയ്തിരുന്നത് .പിന്നീട് കുറെ വർഷങ്ങൾക്കു ശേഷം മനുഷ്യർ അവരുടെ ജീവിത ശൈലിയുടെ ഭാഗമായി ജോലി എളുപ്പമാക്കാൻ വേണ്ടി ഓരോ ലഘു യന്ത്രങ്ങൾ കണ്ടു പിടിച്ചു, കാടുകൾ വെട്ടിത്തെളിച്ചു, അതു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ ബാധിച്ചു .തന്മൂലം മഴയുടെ അളവ് കുറഞ്ഞു .വരൾച്ച ഉണ്ടായി. ജീവികൾക്ക് വംശനാശം സംഭവിക്കാൻ തുടങ്ങി .പിന്നെ യന്ത്രങ്ങളുടെ കണ്ടുപിടുത്തം നിരവധി വാഹനങ്ങൾ നിർമ്മിക്കാൻ കാരണമായി .അതിൽ നിന്ന് ഉണ്ടാകുന്ന പുക അന്തരീക്ഷം മലിനമാക്കി കൂടാതെ ഫാക്ടറികളിൽ നിന്ന് ഉയരുന്ന പുകയും അന്തരീക്ഷം മലിനമാക്കി . ഇതിൽ നിന്നും പുറം തള്ളുന്ന മലിനജലം പുഴയിലേക്കും മറ്റു ജലാശയങ്ങളിലേക്കും ഒഴുക്കി വിടുന്നതു മൂലം ജലം മലിനമാകാൻ തുടങ്ങി .ഇത് ജലജീവികളുടെ ജീവൻ അപകടത്തിലാക്കി.പ്രകൃതിയെ പലവിധത്തിൽ മനുഷ്യൻ ചൂഷണത്തിന് ഇരയാക്കി. പുഴകളും അരുവികളും മറ്റും ക യ്യേറി പാർക്കുകയും ജലത്തിൻ്റെ ലഭ്യത കുറയാനും , ജലാശയങ്ങൾ തന്നെ ഇല്ലാതാകാനും ഇത് കാരണമായി. അങ്ങനെ മലകൾ നിരത്തിയും വയലുകൾ നികത്തിയും വീടുകൾ, ഫ്ലാറ്റുകൾ, വിവിധ ഫാക്ടറികളും, വ്യവസായ ശാലകളും എല്ലാ മനുഷ്യൻ തൻ്റെ ജീവിത പുരോഗതിക്കായി നിർമ്മിച്ചു . കാർഷിക മേഖലയെ ഇത് ബാധിച്ചു . കൃഷി ചെയ്തിരുന്ന ഒട്ടുമിക്ക വയലുകളിലും ഇന്ന് കാണുന്നത് ബിൽഡിങ്ങ് കൃഷി ആണ്. അത് മൂലം ജനങ്ങളുടെ ജോലി ഇല്ലാതെ ആയി . ജോലികളെല്ലാം യന്ത്രങ്ങളാണ് ചെയ്യുന്നത് . അന്നത്തിന് വേണ്ടി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാൻ തുടങ്ങി .കുഴൽ കിണറുകളുടെ വരവോടെ ജലത്തിൻ്റെ ലഭ്യതയും കുറഞ്ഞു . ജലമില്ല,മണ്ണില്ല , ശുദ്ധവായുവില്ല ചുരുക്കി പറഞ്ഞാൽ സുന്ദരമായ നമ്മുടെ ഭൂമിയുടെ ഫലഭൂയിഷ്ടത നഷ്ടമായി. പ്ലാസ്റ്റിക് കണ്ടുപിടിത്തം മുഴുവനായും പ്രകൃതിയെ നശിപ്പിച്ചു . അന്തരീക്ഷത്തിൽ എത്തുന്ന പുകയുടെ അളവ് കൂടി. ഭൂമിയുടെ ആവരണമായ ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടാക്കാൻ തുടങ്ങി . ഇത് മനുഷ്യർക്ക് പല തരത്തിലുള്ള രോഗങ്ങൾ വരാൻ ഇടയാക്കി .ജനങ്ങളുടെ നാശങ്ങൾ ജനങ്ങൾ തന്നെ കാണാൻ തുടങ്ങി . ജലം ,വായു ,മണ്ണ് തുടങ്ങിയവ ഭൂമിയിലുള്ള സകല ചരാചരങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാനുള്ള അവകാശമുണ്ടായിട്ടും ഇന്ന് മനുഷ്യർക്കും മൃഗങ്ങൾക്കും പക്ഷികൾക്കും ആർക്കും ശുദ്ധമായി ഉപയോഗിക്കാൻ കഴിയുന്നില്ല .കാരണം നമ്മൾ തന്നെ സുന്ദരമായ ഭൂമിയെ നമ്മൾ പല തരത്തിൽ വേദനിപ്പിച്ചതു കൊണ്ട് ഇപ്പോൾ ഭൂമി തിരിച്ച് നമ്മെ പലവിധത്തിൽ ഉപദ്രവിച്ചു കൊണ്ടേയി രിക്കുന്നു .അതിനാൽ നാം ഇനി എങ്കിലും ഭൂമിയെ അറിഞ്ഞു കൊണ്ട് ജീവിക്കുക .നല്ല ഒരു നാളേക്കു വേണ്ടിയും , നല്ല തലമുറക്കു വേണ്ടിയും ..........

                                                                                                                                               


ശിവനന്ദ് . ടി
5 D ജി.എച്.എസ്.എസ് പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം