ജി.എച്.എസ്.എസ് ചാലിശ്ശേരി/Recognition

Schoolwiki സംരംഭത്തിൽ നിന്ന്

ഫാത്തിമത്ത് അൻസിയക്ക് ഒന്നാം സമ്മാനം

   'തൃത്താല സബ്ജില്ല സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശാസ്ത്ര സെമിനാറിൽ ഒന്നാം
  സമ്മാനം   നേടി ഫാത്തിമത്ത് അൻസിയ ചാലിശ്ശേരി സ്കൂളിന്റെ തിളക്കമായി. ആകെ 11 സ്കൂളുകളാണ് മൽസരത്തിന്
  ഉണ്ടായിരുന്നത്  അവരെയെല്ലാം   പിന്നിലാക്കിയാണ്  10 ബി യിൽ പഠിക്കുന്ന അൻസിയ ജില്ലാതലത്തിലേക്ക് 
   മൽസരിക്കാൻ അർഹത നേടിയത്.'
ഫാത്തിമത്ത് അൻസിയ


ഫുട്ബോളിന്റെ ചരിത്രത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു സ്കൂളാണ് ജി.എച്ച്.എസ്. ചാലിശ്ശേരി.

ശ്രീരാഗ്

മുഹമ്മദ് ഷഹീൻ

ദേശീയ സ്കൂൾ ഗെയിംസ് അണ്ട൪ 17 ഫുട്ബോളിൽ കേരളത്തിന്റെ ഗോൾ കീപ്പറായി കളിച്ച മുഹമ്മദ് ഷഹീൻ ചാലിശ്ശേരി സ്കൂളിന്റെ പേര് അഭിമാനത്തിന്റെ നെറുകയിലെത്തിച്ചു.

ഉ൪ദു അദ്ധ്യാപകനായ ഫൈസൽ വഫ

'ഒരു അഡാ൪ ലൗ' എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി........... എന്ന ഗാനത്തിന്റെ ഉ൪ദു പതിപ്പ് രചിച്ച് നവമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ അദ്ധ്യാപകനാണ് ഇദ്ദേഹം

http://suprabhaatham.com/manikya-malaray-poovi-urdu-song-by-faisal-wafa/

http://www.madhyamam.com/music/music-live/manikya-malaraya-poovi-urdu-version-sidrathul-munthaha-music/2018/mar/11/445116

  • 2000 ഒക്ടോബറിൽ കേരള പരീക്ഷാഭവൻ നടത്തിയ ഉർദു ഹയർ പരീക്ഷയിൽ ഒന്നാം റാങ്ക് .
  • 2001 ലെ കാലിക്കറ്റ് സർവകലാശാലയുടെ അദീബെ ഫാസിൽ പ്രിലിമിനറി പരീക്ഷയിൽ രണ്ടാം റാങ്ക് ( പരീക്ഷാകേന്ദ്രം നമ്മുടെ സ്കൂൾ ആയിരുന്നു.),
  • 2003 ൽ അദീബെ ഫാസിൽ ഫൈനൽ പരീക്ഷയിൽ ഒന്നാം റാങ്ക്.
  • 2005 ലെ പരീക്ഷാഭവൻ നടത്തിയ ഭാഷാദ്ധ്യാപക പരിശീലന കോഴ്സിൽ മൂന്നാം റാങ്ക്.
  • 2010 ൽ ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റിയിൽ നിന്ന് ഉർദു സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം.
  • 2006 ജൂലൈ 10 മുതൽ ഡിസംബർ 9 വരെ ജി.എച്ച്.എസ്. ചാലിശ്ശേരിയിൽ.
  • 2007 ഡിസംബർ മാസം മുതൽ DRG അംഗം.
  • 2011 മുതൽ 2013 വരെ SSA യുടെ കീഴിൽ സംസ്ഥാന ചോദ്യപേപ്പർ നിർമ്മാണത്തിൽ പ്രവർത്തിച്ചു.
  • 2013 ൽ SCERT യുടെ ഉർദു പാഠപുസ്തക നിർമ്മാണ സമിതിയിൽ അംഗമായി. ഇപ്പോഴും തുടരുന്നു.
  • ആറാം ക്ലാസ്സ് ഉർദു പാഠപുസ്തകത്തിലെ മഴയെ കുറിച്ചുള്ള കവിത രചിച്ചു.
  • 2015 മുതൽ Core SRG അംഗം. ക്വസ്റ്റ്യൻ പൂൾ നിർമ്മാണം, ഹൈസ്കൂൾ ചോദ്യപേപ്പർ നിർമ്മാണം എന്നിവയിൽ പ്രവർത്തിച്ചു.
  • സമഗ്ര വെബ് പോർട്ടലിന്റെ കണ്ടന്റ്, റിസോഴ്സ് നിർമ്മാണത്തിലും അപ് ലോഡിംഗിലും എഡിറ്റിംഗിലും സഹകരിച്ചു.
  • പരീക്ഷാ ചോദ്യപേപ്പറുകളുടെ മാതൃകാ ഉത്തരങ്ങൾ തയ്യാറാക്കാറുണ്ട്. അവ മാത്ത്സ് ബ്ലോഗ്, സ്പന്ദനംന്യൂസ് ബ്ലോഗ്, ഷേണി സ്കൂൾ ബ്ലോഗ് തുടങ്ങിയ വിദ്യാഭ്യാസ ബ്ലോഗ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

http://suprabhaatham.com/epaper/index.php?date=2018-03-06&pageNo=10&location=kozhikode

2017-18 ൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ചാലിശ്ശേരി സ്കൂളിന്റെ സ്ഥാനം വളരെ വലുതാണ്.
കഴിഞ്ഞവ൪ഷം സംസ്ഥാനസ്കൂൾ കലോൽസവത്തിൽ ഉയ൪ന്നു വന്ന രണ്ടു താരങ്ങളാണ്


1. നിരഞ്ചനാ പത്മനാഭൻ

2018 ലെ തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ സംസ്കൃതം ഗാനാലാപനത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടി ചാലിശ്ശരി സ്കൂളിന്റെയും പാലക്കാട് ജില്ലയുടെയും അഭിമാനതാരമായി മാറി

2. കല്പക് ടി.ബി.

2018 ലെ തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ സംസ്കൃതം അക്ഷരശ്ലോക മൽസരത്തിൽ എ ഗ്രഡ് നേടി സ്കൂളിന്റെ താരമായി.

പുരസ്ക്കാരങ്ങളുടെ തോരാമഴക്കാലം


നമ്പ൪ ഇനം പുരസ്ക്കാരം വ൪ഷം
1. തൃത്താല സബ്ജില്ലയിലെ മികച്ച വിദ്യാലയം ബ്ലോക്ക് പ‍‍‍ഞ്ചായത്ത് അവാ൪ഡ് 2001
2. തൃത്താല സബ്ജില്ലയിലെ മികച്ച വിദ്യാലയം ബ്ലോക്ക് പ‍‍‍ഞ്ചായത്ത് അവാ൪ഡ് 2002
3. ഒറ്റപ്പാലം വിദ്യഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയം ഹരിശ്രീ അവാ൪ഡ് ജില്ലാ പഞ്ചായത്ത് 2003
4 ഒറ്റപ്പാലം വിദ്യഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയം ജില്ലാ പി.ടി.എ നൽകുന്ന അവാർഡ് 2003
5. ഒൗഷധോദ്യാനത്തിന് സാമൂഹ്യവനവൽക്കരണം വനം വകുപ്പ് ഗവ.. ഒാഫ് കേരള 2003
6. തൃത്താല സബ്ജില്ലയിലെ മികച്ച വിദ്യാലയം ബ്ലോക്ക് പ‍‍‍ഞ്ചായത്ത് അവാ൪ഡ് 2004
7. പാലക്കാട് റവന്യു ജില്ലയിലെ മികച്ച സ൪ക്കാ൪ വിദ്യാലയം ജില്ലാ പഞ്ചായത്ത് അവാ൪ഡ് 2004
8 പാലക്കാട് റവന്യു ജില്ലയിലെ മികച്ച സ൪ക്കാ൪ വിദ്യാലയം ജില്ലാ പി.ടി.എ നൽകുന്ന അവാർഡ് 2004
9. തൃത്താല സബ്ജില്ലയിലെ മികച്ച വിദ്യാലയം ബ്ലോക്ക് പ‍‍‍ഞ്ചായത്ത് അവാ൪ഡ് 2005
10 ഒറ്റപ്പാലം വിദ്യഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയം ജില്ലാ പഞ്ചായത്ത് അവാ൪ഡ് 2005
11. ഒറ്റപ്പാലം വിദ്യഭ്യാസ ജില്ലയിലെ മികച്ച സ൪ക്കാ൪ വിദ്യാലയം ജില്ലാ പി.ടി.എ അവാർഡ് 2005
12. തൃത്താല സബ്ജില്ലയിലെ മികച്ച വിദ്യാലയം ബ്ലോക്ക് പ‍‍‍ഞ്ചായത്ത് അവാ൪ഡ് 2006
13. പാലക്കാട് റവന്യു ജില്ലയിലെ മികച്ച സ൪ക്കാ൪ വിദ്യാലയം ജില്ലാ പഞ്ചായത്ത് അവാ൪ഡ് 2006
14. പാലക്കാട് റവന്യു ജില്ലയിലെ മികച്ച സ൪ക്കാ൪ വിദ്യാലയം ജില്ലാ പി.ടി.എ അവാർഡ് 2006
15. തൃത്താല സബ്ജില്ലയിലെ മികച്ച വിദ്യാലയം ബ്ലോക്ക് പ‍‍‍ഞ്ചായത്ത് അവാ൪ഡ് 2007
16 പാലക്കാട് റവന്യു ജില്ലയിലെ മികച്ച സ൪ക്കാ൪ വിദ്യാലയം ജില്ലാ പഞ്ചായത്ത് അവാ൪ഡ് 2007