ഇൻസ്റ്റലേഷൻ ഫെസ്റ്റ്

അവധിക്കാല പരിശീലനത്തിന്റെ ഭാഗമായി GHS കൊളപ്പുറം സ്കൂളിലെ മുഴുവൻ ലാപ്ടോപ്പുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉബുണ്ടുവിന്റെ ലേറ്റസ്റ്റ് വേർഷൻ ഇൻസ്റ്റാൾ ചെയ്തു. രാവിലെ 10 മണിക്ക് തുടങ്ങിയ ഇൻസ്റ്റലേഷൻ ഉച്ചക്ക് ഒരുമണിക്ക് അവസാനിച്ചു.പതിനഞ്ചോളം കുട്ടികൾ പങ്കെടുത്തു. സീനിയർ അസിസ്റ്റൻറ് ശ്രീജ ടീച്ചർ ക്യാമ്പ്ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ഷറഫുദ്ദീൻ, ഗഫൂർ മാഷ്, എന്നിവർ ക്യാമ്പിൽ സംസാരിച്ചു.SITC സന്ധ്യ ടീച്ചർ, കൈറ്റ് മിസ്ട്രസ് മാരായ സതി ടീച്ചർ, ജിബി ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

 
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
 
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
 
ഇൻസ്റ്റലേഷൻ ഫെസ്റ്റ്


പരിസ്ഥിതി ദിനാചരണം

കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി യൂണിറ്റുകളും സയൻസ് ക്ലബ്ബും സംയുക്തമായി സ്കൂൾ മുറ്റത്ത് വൃക്ഷതൈകൾ നട്ടു. പരിപാടിയുടെ ഉദ്ഘാടനം ഗഫൂർ സർ വിദ്യാർത്ഥികളിൽ നിന്ന് ചെടികൾ സ്വീകരിച്ച് നിർവഹിച്ചു.അധ്യാപകരായ സന്ധ്യ കെ, രേഖ ആർ, സതി വി വി, ജിബി എം, വത്സല ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

 
പരിസ്ഥിതി ദിനം - ലിറ്റിൽ കൈറ്റ്സ്
 
പരിസ്ഥിതി ദിനം - ലിറ്റിൽ കൈറ്റ്സ്
 
പരിസ്ഥിതി ദിനം - ലിറ്റിൽ കൈറ്റ്സ്

ഡിജിറ്റൽ ഡിസിപ്ലിൻ

 
ജി എച്ച് എസ് കൊളപ്പുറം - ഡിജിറ്റൽ ഡിസിപ്ലിൻ

ജി എച്ച് എസ് കൊളപ്പുറം സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ഡിജിറ്റൽ ഡിസിപ്ലിൻ എന്ന വിഷയത്തെക്കുറിച്ച് ഹൈസ്കൂളിലെയും എൽപി , യുപി ക്ലാസ്സിലെയും വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്, വളരെ വിശദമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പ്രധാന അധ്യാപിക ശ്രീമതി ഗീത ടീച്ചർ ക്ലാസിൽ പങ്കെടുത്തു. കുട്ടികൾ വളരെ താല്പര്യത്തോടെ , കൗതുകത്തോടെ ക്ലാസുകൾ കേട്ടിരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ജിബി ടീച്ചർ ,സതി ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

 
ജി എച്ച് എസ് കൊളപ്പുറം - ഡിജിറ്റൽ ഡിസിപ്ലിൻ
 
ജി എച്ച് എസ് കൊളപ്പുറം - ഡിജിറ്റൽ ഡിസിപ്ലിൻ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ മാതൃക പരീക്ഷ

ഈ വർഷത്തെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് Software ഉപയോഗിച്ചുള്ള പരിശീലനം പത്താം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനുമുള്ള പരിശീലനമാണ് നടന്നത്. ഉച്ചസമയത്തും വൈകുന്നേരവും ആണ് പരിശീലനം നൽകിയത്. പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും പരിശീലനം നൽകാൻ സാധിച്ചു. കൈറ്റ് മിസ്ട്രസ്മാരായ ജിബി ടീച്ചർ, സതി ടീച്ചർ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.

 
ജി എച്ച് എസ് കൊളപ്പുറം
 
ജി എച്ച് എസ് കൊളപ്പുറം
 
ജി എച്ച് എസ് കൊളപ്പുറം


ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025

2025 ജൂൺ 25 2025 - 26 അധ്യയന വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ 2025 ജൂൺ 25 നടന്നു. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷ ദിവസം രാവിലെ 9 മണിക്ക് തന്നെ ഹാജരായി. കൈറ്റ് ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് അഭിരുചി പരീക്ഷ നടന്നത്. കൈറ്റ് മിസ്ട്രസ് സതി, ജിബി എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ രാവിലെ 10 മണി മുതൽ 12.30 വരെ നടന്നു. കുട്ടികൾ വളരെ ആവേശത്തോടെയാണ് പരീക്ഷയ്ക്ക് എത്തിയത്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച് വിദ്യാർത്ഥികളെ പ്രത്യേക ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. 12.30 ന് തന്നെ 54 കുട്ടികളും പരീക്ഷ പൂർത്തിയാക്കി. വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് LKMS ൽ എക്സ്പോർട്ട് ചെയ്ത ഫയലുകൾ അപ്‌ലോഡ് ചെയ്തു.

 
ജി എച്ച് എസ് കൊളപ്പുറം
 
ജി എച്ച് എസ് കൊളപ്പുറം
 
ജി എച്ച് എസ് കൊളപ്പുറം
 
ജി എച്ച് എസ് കൊളപ്പുറം