ജി.എച്ച്. എസ്. കൊളപ്പുറം/അക്ഷരവൃക്ഷം/നന്മയുടെ വിജയം
നന്മയുടെ വിജയം
വീട്ടിലെ മൂത്ത കുട്ടിയും ക്ലാസ്സിലെ മിടുക്കിയുമായ അമ്മു പതിവുപോലെ ക്ലാസിലെത്തി.അവൾ ക്ലാസ്സിലെത്തിയപ്പോൾ എല്ലാവരും അസ്സെംബ്ളിക്കായി പോയിരുന്നു. അവരുടെ സർ പറയാറുണ്ടായിരുന്നു 'എല്ലാ ദിവസവും എല്ലാ കുട്ടികളും അസ്സെംബ്ലിയിൽ പങ്കെടുക്കണം' എന്ന് . അമ്മുവിൻറെ ക്ലാസ്സിലെ ലീഡർ ആവണി ആയിരുന്നു. അവൾ അസ്സെംബ്ലിയിൽ ആരാണ് പങ്കെടുക്കാത്തതെന്നു നോക്കി. ഇന്ന് അസ്സെംബ്ലിയിൽ പങ്കെടുക്കാത്തത് അമ്മുവാണെന്നു അവൾക്കു മനസ്സിലായി. അസ്സെംബ്ലി കഴിഞ്ഞു എല്ലാവരും ക്ലാസിലെത്തി. ക്ലാസ്സിലേക്ക് സർ വന്നു. സർ ആവണിയോട് ചോദിച്ചു :"ആവണി ഇന്നാരെങ്കിലും അസ്സെംബ്ലിയിൽ പങ്കെടുക്കാത്തതുണ്ടോ ?". അപ്പോൾ ആവണി പറഞ്ഞു : "ഉണ്ട് സർ , അമ്മു ഇന്ന് അസ്സെംബ്ലിയിൽ പങ്കെടുത്തിട്ടില്ല ". ആവണി ഇത് പറഞ്ഞതോടെ എല്ലാവരും അമ്മുവിനെ നോക്കി കളിയാക്കി ചിരിച്ചു. അവർക്കു എല്ലാവര്ക്കും അമ്മുവിന് സാറീന്റെ അടുത്തുനിന്നു അടികിട്ടുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു.അമ്മുവാണെങ്കിൽ ക്ലാസ്സിലെ മിടുക്കിയും സാർ തരുന്ന വർക്കുകൾ അതാതു ദിവസങ്ങളിൽ തന്നെ ചെയ്യുന്ന ഒരു നല്ല കുട്ടിയുമായിരുന്നു. ആയതിനാൽ അവളുടെ ക്ലാസ്സിലെ കുട്ടികൾക്ക് എല്ലാവര്ക്കും അമ്മുവിനോട് വെറുപ്പും അവളെ കാണുന്നത് ഒട്ടും ഇഷ്ടമില്ലാത്ത ഒരു കാര്യം കൂടിയായിരുന്നു. സാർ വടിയെടുത്തു ദേഷ്യത്തോടെ അമ്മുവിനോട് ചോദിച്ചു : അമ്മു , നീ എന്തുകൊണ്ടാണ് ഇന്ന് അസ്സെംബ്ലിയിൽ പങ്കെടുക്കാത്തത്. അപ്പോൾ അമ്മു പറഞ്ഞു :"സാർ അത്, ഞാൻ ഇന്ന് ക്ലാസ്സിലേക്ക് വന്നപ്പോൾ ക്ലാസ്സിൽ ആകെ കടലാസ്സും മറ്റു ചപ്പുചവറുകളും ആണ് കണ്ടത്. ഇത് കണ്ടപ്പോൾ എനിക്ക് തോന്നി ക്ലാസ്സിൽ കുട്ടികൾ കയറിയാൽ വൃത്തിയാക്കാൻ ബുദ്ധിമുട്ടാകുമെന്നു. അതുകൊണ്ടു അത് വൃത്തിയാക്കിയശേഷം അസ്സെംബ്ലിയിൽ പങ്കെടുക്കണമെന്ന് തോന്നി.... കാരണം സാർ എപ്പോഴും പറയാറുണ്ടല്ലോ, "ക്ലാസും പരിസരവും എപ്പോഴും ശുചിയുള്ളതായിരിക്കണമെന്നു". ഞാൻ വൃത്തിയാക്കിയപ്പോഴേക്കും അസ്സെംബ്ലി അവസാനിക്കാറായിരുന്നു , അതുകൊണ്ടു മാത്രമാണ് സാറെ ..... ". ഇത് കേട്ടപ്പോൾ സാറിന് അറിയാതെ കണ്ണ് നിറയുകയും വളരെയധികം സന്തോഷമാകുകയും ചെയ്തു. മാത്രമല്ല സാർ അമ്മുവിനെ പ്രശംസിക്കുകയും ചെയ്തു. ശേഷം സാർ എല്ലാവര്ക്കും ശുചിത്വത്തെ കുറിച്ചുള്ള നല്ല അറിവുകൾ പറഞ്ഞു കൊടുത്തു. അമ്മുവിൻറെ ഈ പ്രവൃത്തി കാരണം മറ്റു എല്ലാ കുട്ടികൾക്കും അവളെ വെറുത്തതിൽ സങ്കടം ഉണ്ടാവുകയും നാണിച്ചു തല താഴ്ത്തുകയും ചെയ്തു. മാത്രമല്ല അവരും അവരുടെ ജീവിതത്തിൽ ശുചിത്വത്തെ ശീലമാക്കുകയും ചെയ്തു.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ