ജി.എച്ച്. എസ്. എസ് കുടയത്തൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ കെ.കെ.ഷൈലജയുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു.

വായനാദിനം

വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും ക്ളാസധ്യാപകരും അംഗങ്ങളായിട്ടുള്ള ക്ളബാണ് വിദ്യാരംഗം . ഓരോ ക്ളാസിന്റെയും കോ-ഓർഡിനേറ്റർ ക്ളാസ് ടീച്ചർ ആണ്.കുട്ടികൾ തെരഞ്ഞെടുക്കുന്ന ഒരു കൺവീനർ കുട്ടികൾക്കുണ്ട്.കഥ,കവിത,,ആസ്വാദനം,ചിത്രം,എന്നിവ ഉൾപ്പെടുന്ന രചനക്കൂട്ടവും അഭിനയം നാടൻപാട്ട്, കാവ്യാലാപനം എന്നിവയുൾപ്പെടുന്ന അവതരണക്കൂട്ടവും ഓരോ ക്ളാസിലും ഉണ്ട്.ഏഴു കൂട്ടങ്ങളായി പിരിയുന്നവിഭാഗങ്ങളിൽ അവരവരുടെ കഴിവിനനുസരിച്ച് കുട്ടികൾ അംഗങ്ങളാകുന്നു.തന്റെ കഴിവിനനുസരിച്ച് കുട്ടിക്ക് ഒന്നോ അതിലധികമോ കൂട്ടങ്ങളിൽ അംഗമാകാം.യു പിയിൽ ടി അജിതയും എച്ച് എസി ൽ കെ.കെ ഷൈലജയും നേതൃത്വം വഹിക്കുന്നു. നാടൻ പാട്ട്,അഭിനയം കാവ്യാലാപനം എന്നിവയിൽ സംസ്ഥാന ശിൽപശാലയിൽ വരെ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.വിദ്യാരംഗം പറവൂരിൽ വച്ചുനടത്തിയ സാഹിത്‍യ സെമിനാറിൽ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് മാലിനി ഉണ്ണികൃഷ്ണൻ പങ്കെടുത്തു. പ്രദേശവാസിയായും റിട്ടയേർഡ് അധ്യാപകനുമായ ശ്രീ പീതാംബരൻ മാഷിന്റെ സഹായം നാടൻപാട്ട് പരിശീലനത്തിന് തേടാറണ്ട്. നവംബറിൽ നടക്കുന്ന സാങ്കേതിക വിദ്യാകാലത്തെ സാഹിത്യം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ റ്റാനിയ രാജു തയ്യാറെടുക്കുന്നു.