ജി.എച്ച്. എസ്. എസ് കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്/2022-25
29010-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 29010 |
അംഗങ്ങളുടെ എണ്ണം | 16 |
റവന്യൂ ജില്ല | ഇടുക്കി |
ഉപജില്ല | അറക്കുളം |
അവസാനം തിരുത്തിയത് | |
27-09-2024 | Smitha harilal |
2022-25ലെ അംഗങ്ങൾ
2022-25ലെ അംഗങ്ങൾ | |
---|---|
1 | അഖിൽ എം ബി |
2 | അഭിമന്യു ജി |
3 | ആദിത്യൻ അഖിലേഷ് |
4 | ആബിദ് ജലീൽ |
5 | അജയ് ജോൺസൺ |
6 | സി എസ് സർവേശ് |
7 | സച്ചു രാമചന്ദ്രൻ |
8 | അശ്വതി വിനീത് |
9 | ആദിത്യ കെ എം |
10 | ആഷ്‍മി ടി എസ് |
11 | അക്ഷയ ജോണി |
12 | അക്ഷയ വി ജെ |
13 | അമ്മു ബിനു |
14 | ദുർഗാദേവി |
15 | ടോണാ ടോമി |
16 | റിയ റിബു |
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാംപ് 2022-25
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് നടന്നു . പി ടി എ പ്രസിഡണ്ട് പി .ആർ നാരായണൻ അധ്യക്ഷത വഹിച്ച ക്യാമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം ജീന, കെ കെ ഷൈലജ, ഇന്ദു, നിഷ എന്നിവർ ആശംസകൾ അർപ്പിച്ചു .കൈറ്റ് മിസ്ട്രസ്മാരായ കൊച്ചറാണി ജോയി, ലിൻഡ ജോസ് എന്നിവർ ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ റോൾ എന്താണ് എന്നും എന്തൊക്കെ കാര്യങ്ങളിലാണ് അവർ ശ്രദ്ധ പുലർത്തേണ്ടതെന്നും വിവിധ ക്ലാസുകളിലൂടെ അവർക്ക് അവബോധം സൃഷ്ടിക്കുക എന്നുള്ളതാണ് ഈ ക്യാമ്പിന്റെ ഉദ്ദേശം . പ്രോഗ്രാമിംഗിന് അപഭിരുചിയുള്ള കുട്ടികളിൽ അതിനോട് ആഭിമുഖ്യം വളർത്തുന്ന തരത്തിലുള്ള ഗെയിമുകൾ, മൊബൈൽ ആപ്പ് നിർമ്മാണത്തിനുള്ള എം ഐടി ആപ്പ് ഇൻവെന്റർ, വിവിധ ആക്ടിവിറ്റികൾ തുടങ്ങിയവയിലെല്ലാം കുട്ടികൾക്ക് പരിശീലനം ലഭിച്ചു.ലിറ്റിൽ കൈറ്റ്സ് ലീഡർ ആദിത്യൻ അഖിലേഷ് സ്വാഗതവും ഡപ്യൂട്ടി ലീഡർ അക്ഷയ വി ജെ നന്ദിയും പറഞ്ഞു
![](/images/thumb/1/15/29010_cca.png/400px-29010_cca.png)
ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണം 2023
![](/images/thumb/b/b6/29010_camp1.jpg/400px-29010_camp1.jpg)
![](/images/thumb/d/d4/29010_dgi.jpg/400px-29010_dgi.jpg)
![](/images/thumb/0/03/29010_camponam7.png/400px-29010_camponam7.png)
![](/images/thumb/5/52/29010_camponam6.jpg/400px-29010_camponam6.jpg)
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഡിജിറ്റൽഓണാഘോഷ പരിപാടികളുമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വർഷത്തെ ക്യാമ്പ് നടന്നു.ഓണാഘോഷം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ക്യാമ്പ് .പൂക്കൾ ശേഖരിച്ച് ഓണപ്പൂക്കളം ഒരുക്കുന്ന കമ്പ്യൂട്ടർ ഗെയിം തയ്യാറാക്കൽ, ഓണവുമായി ബന്ധപ്പെട്ട പ്രമോഷൻ വീഡിയോകൾ തയ്യാറാക്കൽ, സ്ക്രാച്ച് പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ റിഥം കമ്പോസർ ഉപയോഗിച്ച് ഓഡിയോ ബീറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം ,സ്വതന്ത്ര ദ്വിമാന ആനിമേഷൻ സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് ആനിമേഷൻ റീലുകൾ , ജിഫ് ചിത്രങ്ങൾ എന്നിവയിൽ കുട്ടികൾ പരിശീലനം നേടി . ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ ക്യാമ്പംഗവും അസൈൻമെൻറ് തയ്യാറാക്കി സമർപ്പിക്കും. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച വിദ്യാർഥികളെ നവംബറിൽ നടക്കുന്ന ഉപജില്ല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കും. ജില്ലാ ക്യാമ്പിൽ ആനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിലെ പ്രവർത്തനങ്ങളാണ് പരിശീലിക്കുന്നത്. കൈറ്റ് മാസ്റ്റർ ട്രെയിനറായ നസീമ സി .എസ് , കൈറ്റ് മിസ്ട്രസ്മാരായ കൊച്ചറാണി ജോയി സുലൈഖബീവി എന്നിവർ ക്ലാസുകൾ നയിച്ചു. പിടിഎ പ്രസിഡണ്ട് കെ പി രാജേഷ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ച ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എം.ജീന ആശംസകൾ അർപ്പിച്ചു.
...തിരികെ പോകാം... |
---|