ജി.എച്ച്. എസ്.എസ്. പാലപ്പെട്ടി/മികവ് -2021-22
മികവ് 2021 -2022
ജി എച്ച് എസ് എസ് പാലപ്പെട്ടി
2021 ജൂൺ 1 നുപ്രവേശനോത്സവം PTA യുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തത്തോടെ ഓൺലൈനിൽ നടന്നു.കൈറ്റ് വിക്‌ടേർസിൽ നടക്കുന്ന റെഡിനെസ്സ് ക്ലാസിനു സമാന്തരമായി പിന്തുണക്ലാസ്സ് ഗൂഗിൾ മീറ്റിൽ ആരംഭിച്ചു.ഡിജിറ്റൽ ഡിവൈസ് ലൈബ്രറിയും ആരംഭിച്ചു. ജൂൺ5നു പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. പോസ്റ്റർ നിർമാണം, ഉപന്യാസം, ക്വിസ്മത്സരങ്ങൾ തുടങ്ങിയവ നടത്തുകയും വീട്ടിൽ തൈ നടുന്നതിന്റെയും വീടും പരിസരവും വൃത്തിയാക്കുന്നതിന്റെയും വീഡിയോ കുട്ടികളിൽ നിന്ന് ശേഖരിച്ചു ഗ്രൂപ്പുകളിൽപ്രദർശിപ്പിച്ചു.
june26ന് ലഹരിവിരുദ്ധദിനത്തിൽ സ്കൂൾ കൗൺസിലെറുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും മയക്കുമരുന്നിനെതിരെ ക്ലാസ്എടുത്തു.
july 5നുബഷീർ ദിനത്തോടനുബന്ധിച്ചു ബഷീർ അനുസ്മരണം, ബഷീർ കഥകളുടെ ആസ്വാദനം എന്നിവയിൽ മത്സരങ്ങൾ നടത്തി. അധ്യാപകരുടെയും നാട്ടുകാരുടെയും
സഹായത്തോടെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് കാണുന്നതിന് വേണ്ട ഉപകരണങ്ങൾ ഒരുക്കി.
july11 നു ജനസംഖ്യാദിനത്തിൽ പോസ്റ്റർരചന, കാർട്ടൂൺ മൽസരം, പ്രസംഗം എന്നിവ ഓൺലൈൻ ആയി നടത്തി. ജൂലൈ 15 നു എല്ലാ ക്ലബ്കളുടെയും ഉദ്‌ഘാടനം നടത്തി. ജൂലൈ 21 നു ചാന്ദ്ര ദിനത്തിൽ പ്രസംഗം ,പോസ്റ്റർ രചന ,ക്വിസ്സ് മത്സരങ്ങൾ എന്നിവ നടത്തി. ജൂലൈ 26 മുതൽ 30 വരെ യൂണിറ്റ് ടെസ്റ്റുകളിലൂടെ പഠനം വിലയിരുത്തി .
പത്താം ക്ലാസ്സിലെ കുട്ടികളിൽ കൂടുതൽ മികവ് പുലർത്തുന്നവരുടയും പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടവരുടെയും ഗ്രൂപ്പുകൾ രൂപീകരിച്ച് പഠനനിലവാരം ഉയർത്തുന്നതിനുള്ള നടപടികൾ തുടങ്ങി.
ആഗസ്റ്റ് രണ്ടിന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി കൗൺസിലിംഗ് ക്ലാസ് നടത്തി.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് പ്രസംഗം മത്സരം, ദേശഭക്തിഗാന മത്സരം, ക്വിസ് മത്സരം തുടങ്ങിയവ നടത്തി. ആഗസ്റ്റ് 18 ന് കുട്ടികളുടെ നോട്ടുപുസ്തകങ്ങൾ പരിശോധിച്ചു. പൊന്നാനി ഉപജില്ലാ ശാസ്ത്ര രംഗം 2021- 22 ലെ വിവിധ മത്സരങ്ങളിൽ വീട്ടിൽനിന്ന് ഒരു പരീക്ഷണം പങ്കെടുത്തു.
ആഗസ്റ്റ് 28, 29 തീയതികളിൽ ഒമ്പതാം ക്ലാസ് സി പിടിഎ നടത്തി. ഹാജരാകാത്ത വർക്ക് പ്രത്യേക കൗൺസിലിംഗ് നടത്തി.
പൊന്നാനി ഉപജില്ല ശാസ്ത്രരംഗം 2021- 22 ലെ വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. തിരൂർ വിദ്യാഭ്യാസ ജില്ല നടപ്പിലാക്കിയ പഠനമികവ് രേഖ കുട്ടികളുടെ വിലയിരുത്തലിന് അവരിലേക്ക് എത്തിച്ചു. കലാ കായിക പഠന മേഖലയിൽ മികച്ച പ്രകടനം നടത്തിയ കുട്ടികളെ ടാലന്റ് ബുക്കിൽ രേഖപ്പെടുത്തി. പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പ്രശ്നങ്ങൾ അപഗ്രഥനം ചെയ്തു, പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകി. സെപ്തംബർ 13 മുതൽ 24 വരെ ടൈംടേബിൾ പ്രകാരം ചോദ്യങ്ങൾ അയച്ചുകൊടുത്തു ദിശ പ്രവർത്തനങ്ങൾ നൽകുകയും, സപ്തംബർ 27 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ എക്സാം ബുക്ക് മൂല്യനിർണയം നടത്തുകയും ചെയ്തു.
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട SHMC ,SDMC ,STFC ,SPG ORC ,സ്കൂൾ ജാഗ്രത കമ്മിറ്റീ എന്നിവയും പിന്തുണയേകി. microplan തയ്യാറാക്കി. മികവിന്റെ വീഡിയോ പ്രദര്ശനവും നടത്തി. spc വിദ്യാർത്ഥികളും ദേശീയ ഹരിതസേനയും പച്ചക്കറിത്തോട്ടം ,പൂന്തോട്ടം എന്നിവയുടെ നിർമ്മാണത്തിന് സഹായിച്ചു .ജില്ലാ പഞ്ചായത്തിന്റെ വിജയഭേരി പദ്ധതിയുടെ ഭാഗ മായി വിദ്യാർത്ഥികൾക്ക് മാർഗ നിർദ്ദേശങ്ങൾ നൽകി .പ്രവേശനോത്സവം വളരെ ഭംഗിയായി നടന്നു .ORC യുടെ നേതൃത്വത്തിൽ smart 40 ക്യാമ്പ് 4 ദിവസമായി നടന്നു. എയ്ഡ്സ് ദിനത്തിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. ലോക ഭിന്നശേഷി ദിനത്തിൽ ഷഹാന ഷെറിന്റെ വീട് സന്ദർശിച്ചു. Dec 10 .മനുഷ്യാവകാശദിനത്തിൽ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. Dec 22 ദേശീയ ഗണിതശാസ്ത്ര ദിനത്തിൽ ഗണിത എക്സിബിഷൻ നടത്തി .