ജി.എച്ച്. എസ്.എസ്. നിറമരുതൂർ/എന്റെ ഗ്രാമം
ദൃശ്യരൂപം
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ താനൂർ ബ്ളോക്കിലാണ് 9.20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള നിറമരുതൂർ ഗ്രാമ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത് 2000 ഒക്ടോബർ 2-ന് ആണ്.നിറമരുതൂർ താനാളൂർ പഞ്ചായത്തിൻ്റെ കീഴിലായിരുന്നു, 1997-ൽ വിഭജിച്ചപ്പോൾ, ഉണ്ണിയൽ ബീച്ചും കനോലി കനാലും ഉൾപ്പെട്ട പ്രദേശം , പൊന്നാനിയിൽ ചേരുന്നത് നിറമരുതൂർ ഏരിയയുടെ ഭാഗമാണ്. മധ്യകാലഘട്ടത്തിൽ താനൂർ (വെട്ടത്ത്നാട്) രാജ്യത്തിൻ്റെ ഭാഗമായിരുന്നു ഈ ഗ്രാമം. ഈ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളുണ്. 2001 ലെ സെൻസസ് പ്രകാരം നിറമരുതൂരിലെ ജനസംഖ്യ 25,547 ആണ് . മലബാറിൽ നിന്നാണ് ഈ പേര് ഉത്ഭവിച്ചത് ,പർവത താഴ്വരകളുമായി ഇതിന് ബന്ധമുണ്ട് . ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ തിരൂരും ,താനൂരും ആണ് . ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോടുമാണ് .
അതിരുകൾ
- കിഴക്ക് - തിരൂർ മുൻസിപാലിറ്റി.
- പടിഞ്ഞാറ് –അറബി കടൽ
- തെക്ക് - വെട്ടം ഗ്രാമപഞ്ചായത്ത്, തിരൂർ മുനിസിപ്പാലിറ്റി എന്നിവ
- വടക്ക് – താനാളൂർ ഗ്രാമപഞ്ചായത്ത്
പ്രധാനപ്പെട്ട പൊതുസ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ് -നിറമരുതൂർ
- കൃഷിഭവൻ
- വില്ലേജ് ഓഫീസ്
- പ്രാഥമികാരോഗ്യകേന്ദ്രം -നിറമരുതൂർ
- കുടുംബാരോഗ്യകേന്ദ്രം -നിറമരുതൂർ
ചിത്രശാല
-
കുടുംബാരോഗ്യകേന്ദ്രം
-
My school
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
- അയ്യപ്പൻകാവ് ക്ഷേത്രം
- ശ്രീ കോടൻചേരി മഹാവിഷ്ണു ക്ഷേത്രം
- മണക്കാട്ട് ഭഗവതി ക്ഷേത്രം
- വളളിക്കാഞ്ഞിരം ജുമാമസ്ജിദ്
- സുന്നി ജുമാമസ്ജിദ് മങ്ങാട്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ

- ജിഎച്ച്എസ്എസ് നിറമരുതൂർ
- ജിയുപിഎസ് നിറമരുതൂർ
- എഎംയുപിഎസ് ജ്ഞാനപ്രഭ
- എഎംഎൽപിഎസ് കോരങ്ങത്ത്
- എഎംഎൽപിഎസ് പത്തംമ്പാട്
- എഎംഎൽപിഎസ് വള്ളിക്കാഞ്ഞിരം