ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ലോകമേ നിൻ വസന്തങ്ങളിതാ കൊഴിയുന്നു,
ഓരോ ജീവിതവും അതിജീവന പാതയിൽ തുടരുന്നു,
കർഫ്യൂ ദിനങ്ങൾ ലോകരക്ഷയ്ക്കായ്
ശാന്തതയുണർത്തും മൈതാനങ്ങളെ
നിങ്ങളിൻ കൂട്ടുകാർ പ്രതിരോധത്തിൻ
വഴികളിൽ പോരടിക്കുന്നു,
അലതല്ലി ഒഴുകും തിരകൾ തൻ തീരങ്ങളുമായി
ഏകാന്തതയിൽ സല്ലപിക്കുന്നു,
ഞങ്ങൾക്കായി ഒരുക്കിവെച്ച നല്ല നാളുകൾ
പറിച്ചു കളഞ്ഞില്ലേ നീ,
ഒന്നില്ലെങ്കിലും നിനക്കായി നന്ദിയുണ്ട്,
ഈ ഭൂമിയെ തഴുകിയതിന്
അന്തരീക്ഷത്തെ താലോലിചതിന്,
ഭൂമി അമ്മക്ക് തൻ രൂപം നൽകിയതിന്,
എന്നിരുന്നാലും നീ പിഴുതെറിന്നത്
ഞങ്ങളിൻ നല്ല നാളുകൾ, ഓർമ്മകൾ.
ലോകമേ നിൻ വേരറ്റു പോകുകയോ,
വസന്തം വാടി വീഴുകയോ,
ഇല്ലില്ല തളരില്ല പതറില്ല നാം,
ഇനിയും വസന്തങ്ങൾ പൂക്കുവാനായ്,
ഇന്നീ ദിനങ്ങൾ താണ്ടീടും
നാമിനിയൊരു പ്രാണനെപ്പോലും കൊടുത്തിടാതെ,
പിഴുതെറിന്നതാ നിപ്പയെ
മറികടന്നതാ പ്രളയംമ-
തൊക്കെയും ഇന്നിതാ വീണ്ടും
പോർക്കളത്തിൽ തലച്ചീടുവാൻ കോറോണയെ.

Famiya M
9 B ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത