ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

ചില വാക്കുകൾ,നിലവിളികൾ
 അതിർത്തികളിൽ കുരുങ്ങി കിടക്കുകയാണ്....
 അവ ശ്വാസം കിട്ടാതെ
പിടയുകയാണ്.. വീട്ടിലിരിക്കാൻ പറഞ്ഞിട്ട്
നാട്ടിൽ കറങ്ങി നടന്നദിനാവണം അവ തടവിലാക്കപെട്ടത്...
തനിച്ചാകുമ്പോഴാണ് അടുപ്പിന്റെ ആഴമറിയുന്നത്,
കിണറിന്റെ പടികളറിയുന്നത്,
ക്ലോക്കിന്റെ കറക്കമറിയുന്നത്...

വെറുപ്പിന്റെ വിനിമയം,
 വിദ്വേഷത്തിന്റെ പ്രളയം,
ഇരട്ടനീതിയുടെ മനുഷ്യ കോലങ്ങൾ വീട്ടുതടങ്കലിലാണിപ്പോൾ,
അവ തിരിച്ചു വന്നാൽ
നമ്മുടെ അങ്ങാടികൾക്ക് തീ പിടിക്കും,
പുതിയ മതിലുകളുയരും.

ഇപ്പോഴും തുറക്കാത്ത വീടുകളുണ്ട്
അവ തുറക്കാത്തതോ
ജീവിക്കാൻ മറന്നതോ ആണ്...
ഏത് അതിർത്തികൾ മുൾവേലി കൊണ്ടടച്ചാലും
തുറന്നിരിപ്പുണ്ട് ദൈവത്തിലേക്കുള്ള
കൂട്ടുപാത..

വിശ്രമമില്ലാത്ത അടുപ്പുകൾക്ക്, അലക്കുകല്ലുകൾക്,
ആവർത്തിച്ചു വരുന്ന വിശപ്പുകൾക്ക്
അടങ്ങി ഇരിക്കാൻ
ഒരു ലോക്ക് ഡൗൺ..

ഫാത്തിമ നദ. P
9 A ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത