ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ ക്രൂരനായ യജമാനൻ

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1 | തലക്കെട്ട്=ക്രൂരനായ യജമാനൻ

ക്രൂരനായ യജമാനൻ

ഒരു കൃഷിക്കാരൻ തന്റെ കൃഷിയെല്ലാം നശിച്ചു പട്ടിണിയിൽ ആയപ്പോൾ തന്റെ പ്രിയപ്പെട്ട കന്നുകാലികളെ രണ്ടിനെയും കശാപ്പ് ചെയ്ത് ഭക്ഷണമാക്കി. കാലാവസ്ഥ പിന്നെയും മോശം ആയപ്പോൾ അദ്ദേഹം കൈവച്ചത് തനിക്ക് മുട്ടകൾ തന്നു കൊണ്ടിരുന്ന പിടക്കോഴികളെ ആയിരുന്നു. അവരുടെ ജീവിതവും അങ്ങനെ അവസാനിച്ചു. ഇപ്രകാരം കർഷകൻ തനിക്ക് സേവനം നൽകിയിരുന്ന എല്ലാ ജീവികളുടെയും ജീവൻ അപഹരിച്ചു. ഇത്രയുമായപ്പോൾ വീട്ടിലെ കാവൽ നായ്ക്കൾക്ക് ഭയമായി. അവർ പരസ്പരം പറഞ്ഞു. "നമ്മുടെ യജമാനൻ ക്രൂരനാണ്. അദ്ദേഹം എല്ലാവരെയും കൊല്ലുന്നു , നമ്മളെയും വെറുതെ വിടുമെന്നു തോന്നുന്നില്ല. നമുക്ക് ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാം. അങ്ങനെ തന്ത്രത്തിൽ ആ നായ്ക്കൾ അവിടെ നിന്ന് രക്ഷപ്പെട്ടു .

ഫൈജാസ്. C M
8 c ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം