ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ ആരാണ് സുന്ദരി

Schoolwiki സംരംഭത്തിൽ നിന്ന്
ആരാണ് സുന്ദരി

പുണ്യ നദികളായ ഗംഗയിലും യമുനയിലും ജീവിച്ചിരുന്ന രണ്ട് സ്വർണ്ണമത്സ്യങ്ങൾ ഉണ്ടായിരുന്നു. ഉയർന്ന വേലിയേറ്റത്തിൽ നദികൾ തമ്മിൽ സംഗമിച്ചപ്പോൾ ഇവർ തമ്മിൽ പരസ്പരം കാണാനിടയായി. ആദ്യത്തെ മത്സ്യം പറഞ്ഞു ഹെ.. 'ഈ ലോകത്തിലെ ഏറ്റവും സുന്ദരിയായ മത്സ്യം ഞാനാണ്. ഇതു കേട്ട് പുച്ഛത്തോടെ രണ്ടാമത്തെവൾ പറഞ്ഞു : 'നീയാണോ ഇത് പറയുന്നത് നിന്റെ രൂപം ഒന്ന് ശരിക്കും നോക്കിക്കേ... ഞാനാണ് ലോകത്തിലെ ഏറ്റവും വലിയ സുന്ദരി ". തർക്കം നീണ്ടുപോയി തീരുമാനമായില്ല. ഇതിനിടയിലാണ് ഒരു ആമ അതുവഴി കടന്നു വന്നത്. 'നോക്കൂ ഞങ്ങളിൽ ആരാണ് ഏറ്റവും വലിയ സുന്ദരി'. അവർ ആമയോട് ചോദിച്ചു . രണ്ടുപേരെയും സൂക്ഷ്മമായി നോക്കിക്കൊണ്ട് ആമ പറഞ്ഞു ; 'എനിക്ക് നല്ല വിശപ്പുണ്ട് രണ്ടുപേരും സുന്ദരികൾ തന്നെ, ഇപ്പോൾതന്നെ രണ്ടിനെയും ഞാൻ അകത്താക്കുന്നുണ്ട് '. ഇതു കേട്ടപാടെ രണ്ടു മത്സ്യങ്ങളും പ്രാണനും കൊണ്ട് നീന്തി രക്ഷപ്പെട്ടു. ഗുണപാഠം: "അർത്ഥമില്ലാത്ത തർക്കങ്ങൾ ആപത്തിലേക്ക് നയിക്കും"!

മുഹമ്മദ് ഇർഫാൻ
8 C ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ