ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ/2026-27
ജൂൺ - പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
നീലേശ്വരം: കക്കാട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം പിടിഎ പ്രസിഡന്റ് പിവി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുജാത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി വി ശാന്തിനി, പ്രിൻസിപ്പൽ ഷീല എസ്എംസി ചെയർമാൻ ടിവി ലതീഷ്, മദർ പി ടി എ പ്രസിഡന്റ് ബി പ്രസീത, സീനിയർ അസിസ്റ്റന്റ് എം കെ പ്രസാദ്, ശാലിനി ടീച്ചർ എന്നിവർ സംസാരിച്ചു. സീമ ആർ നായർ സൈബർ സുരക്ഷാ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു ഹെഡ്മാസ്റ്റർ എംകെ ഈശ്വരൻ സ്വാഗതവും ദീപക് നന്ദിയും പറഞ്ഞു. പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ബങ്കളം ഗരിമപുരുഷ സ്വയം സഹായ സംഘം പഠനോപകരണങ്ങൾ നീലേശ്വരം എസ്ഐക്ക് അജിത വിതരണം ചെയ്തു.
മോട്ടിവേഷൻ ക്ലാസ്സ്
മാനസിക സമ്മർദ്ധദ്മില്ലാതെ പഠനത്തിൽ മുന്നേറുന്നതിനു വേണ്ടി കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്‌കൂളിൽ ഈ വർഷത്തെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ഇൻ്റർനാഷണൽ ട്രെയിനറുമായ നിർമ്മൽ കുമാർ കാടകം കുട്ടികളോട് സംവദിച്ചു. ഹെഡ്മാസ്റ്റർ കെ.എം. ഈശ്വരൻ, സ്റ്റാഫ് സെക്രട്ടറി ഡോ. പി കെ ദീപക്, SRG കൺവീനർ ജിഷ എം ആർ,വിദ്യാർത്ഥി പ്രതിനിധി സംപ്രീത്എന്നിവർ സംസാരിച്ചു.
പരിസ്ഥിതി ദിനം(05/06/2026)
കക്കാട്ട് ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. രാവിലെ പ്രത്യേക അസംബ്ലി ചേർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു.ഹെഡ്മാസ്റ്റർ കെ. എംഈശ്വരൻ പരിസ്ഥിതി ദിന സന്ദേശം നൽകി. വിദ്യാർഥികളായ ശ്രീനന്ദ വി ആർ ,ഫാത്തിമ ശിഹാബുദ്ധീൻ മുണ്ടോൾ എന്നിവർ പ്രസംഗിച്ചു. ഇഷാ നിവേദ്യ ,ഇതൾ നിവേദ്യ എന്നീ വിദ്യാർത്ഥികൾ വീട്ടുവളപ്പിൽ വിളയിച്ചെടുത്തബറാബ പഴം ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി.പരിസ്ഥിതി ക്വിസ് മത്സരം നടത്തി. SPC യുടെ നേതൃത്വത്തിൽ മധുരവനത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു. വിദ്യാത്ഥികൾക്ക് വൃക്ഷത്തൈകൾ നൽകി. PTA പ്രസിഡണ്ട് പി.വി രാമകൃഷ്ണൻ സ്റ്റാഫ് സെക്രട്ടറി ഡോ.പി.കെ. ദീപക്, യു പി വിഭാഗം സീനിയർ അസിസ്റ്റൻ്റ് കെ.വി. അനിൽകുമാർ,പരി,സ്ഥിതി ക്ലബ്ബ് കൺവീനർ പ്രവീണ കെ, കായികാധ്യാപികപ്രീതിമോൾ ടി. ആർ എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവ്വഹിച്ചു. മടിക്കൈഗ്രാമപഞ്ചായത്ത് നൽകിയ ആയിരത്തോളം തൈകളാണ് വിതരണം ചെയ്തത്.കേരള എക്സൈസ് വകുപ്പ് കക്കാട്ട് ഗവ. ഹയർ സെക്കൻ്റ്റി സ്‌കൂളിന് നൽകിയ വൃക്ഷത്തൈകൾ എക്സൈസ് ഇൻസ്പെക്ടർ കെ.ദിനേശിൽ നിന്നും സ്റ്റാഫ് സെക്രട്ടറി ദീപക് മാഷ് ഏറ്റുവാങ്ങി .
പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി കേരള എക്സൈസ് വകുപ്പ് കക്കാട്ട് ഗവ. ഹയർ സെക്കൻ്റ്റി സ്‌കൂളിന് നൽകിയ വൃക്ഷത്തൈകൾ എക്സൈസ് ഇൻസ്പെക്ടർ ശ്രീ. ദിനേശ് കെ ൽ നിന്നും സ്റ്റാഫ് സെക്രട്ടറി ദീപക് മാഷ് ഏറ്റുവാങ്ങുന്നു
കക്കാട്ട് ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽപരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വിദ്യാർഥികൾക്ക് വൃക്ഷത്തൈകൾ നൽകി. PTA പ്രസിഡണ്ട് പി.വി രാമകൃഷ്ണൻസ്റ്റാഫ് സെക്രട്ടറിഡോ. പി.കെ. ദീപക്, യു പി വിഭാഗം സീനിയർ അസിസ്റ്റൻ്റ് കെ.വി. അനിൽകുമാർ, പരിസ്ഥിതി ക്ലബ്ബ് കൺവീനർ പ്രവീണ കെ, കായികാധ്യാപിക പ്രീതിമോൾ ടി. ആർഎന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവ്വഹിച്ചു. മടിക്കൈഗ്രാമപഞ്ചായത്ത് നൽകിയ ആയിരത്തോളം തൈകളാണ് വിതരണം ചെയ്തത്.സീഡ് പ്രവർത്തനോദ്‌ഘാടനം ഹെഡ്മാസ്റ്റർ കെ.എം. ഈശ്വരൻ നിർവ്വഹിച്ചു.
ഓപ്പറേഷൻ തൂഫാൻ
ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പോലീസ് ആരംഭിച്ച പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ ( ദി നാർക്കോ ഹണ്ട് ) വിദ്യാർഥികളുടെ കൂടി സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്‌കൂളിലും ബങ്കളം ടൗണിലെ കടകളിലും ബോധവൽക്കരണസ്റ്റിക്കർ പതിച്ചു. നീലേശ്വരം പോലീസ് സബ് ഇൻസ്പെക്ടർ കെ. രാജേഷ് , ഡോ. പി.കെ. ദീപക് , കെ.വി.അനിൽകുമാർ,ജസ്റ്റിൻ റാഫേൽ എന്നിവർ നേതൃത്വം നൽകി