ജി.എച്ച്. എസ്.എസ്.ബളാന്തോട്/അക്ഷരവൃക്ഷം/ LOCK DOWN

Schoolwiki സംരംഭത്തിൽ നിന്ന്
LOCK DOWN


ഏകമായ് മുഖം മൂടിക്കെട്ടി
വിജനമാം വീഥികൾ
ആരേയും കാണാതെ അലയുന്നു,
തെന്നലും
താഴെ വെയിൽപോലും മങ്ങി,
നരച്ചു.
താനെ ഒരു നിശബ്ദമാം മുറവിളി
'കൂട്ടിലടച്ച കിളികളുo, കുപ്പിയിൽ -
 മീനും - ചിരിക്കുന്നു.
തല താഴ്ത്തി ഞാനീ, വരാന്തയിൽ
ഇരിക്കുന്നു .
വാനിലുയരാൻ വിടാം ഞാൻ കിളിക്കളെ നീന്തിത്തുടിക്കാൻ കടലിലീ മീനിനെ .
ഒന്നിച്ചു പട്ടം പറത്താൽ കടൽക്കര
മാടി വിളിക്കുന്ന നേരം അറിഞ്ഞു ഞാൻ 'തീരം തലോടുന്ന കാറ്റ് പറയുന്നു
നിയും നിലവിൽ തടവറയ്ക്കുള്ളിലായ്.

SEETHAL P S
10 E ജി.എച്ച്. എസ്.എസ്.ബളാന്തോട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത