ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/അക്ഷരവൃക്ഷം/ സുഹൃത്ത് ബന്ധം

Schoolwiki സംരംഭത്തിൽ നിന്ന്
സുഹൃത്ത് ബന്ധം

ഒരിടത്ത് ഒരിടത്ത് രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു . അവർ എപ്പോഴും ഒന്നിച്ച് നടക്കുമായിരുന്നു. ഒരു പായിൽ കിടന്ന് ഒരു പാത്രത്തിൽ ഉണ്ട് എന്ന് പറയുന്നതു പോലെ ആയിരുന്നു അവരുടെ ഫ്രണ്ട്ഷിപ്പ് .അവരുടെ പേര് ദേവു എന്നും അച്ചു എന്നും ആയിരുന്നു. എൽ കെ ജി മുതൽ അവർ കൂട്ടുകാരായിരുന്നു. പക്ഷേ ആകെ ആറ് വർഷത്തെ സമയം മാത്രമായിരുന്നു അവരുടെ സുഹൃത്ത് ജീവിതത്തിനുണ്ടായിരുന്നത്.ദേവുവിൻ്റെ വിഷമം അച്ചുവിൻ്റെയും അച്ചുവിൻ്റെ വിഷമംദേവു വിൻ്റെതും കൂടി കുടി ആണെന്ന് അവർ കരുതി. സങ്കടങ്ങളും സുന്തോഷങ്ങളും എല്ലാം അവർ ഒന്നിച്ച് പങ്കുവെച്ചു.ദേവുവിൻ്റെ ഒപ്പമുള്ള ഒരോ നിമിഷവും അച്ചുവിന്ന് സന്തോഷമായിരുന്നു. അങ്ങനെയിരിക്കെ അവരുടെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു കാര്യം സംഭവിച്ചു. ദേവുവിനു അവളുടെ കുടുംത്തിനു മറ്റൊരു പട്ടണത്തിലേക്ക് പോകേണ്ടിവന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സങ്കടമായിരുന്നു ഇരുവർക്കും ഇത്രയും നാൾ പരസ്പരം താങ്ങും തണലുമായി ആ പ്രിയ കൂട്ടുകാർക്ക് പിരിയുന്ന കാര്യം ചിന്തിക്കാൻ കൂടി പറ്റുന്നതല്ല. എങ്കിലും അവർക്ക് പിരിയേണ്ടിവന്നു.ദേവു വൈകാതെ മറ്റൊരു പട്ടണത്തിലേക്ക് പോയി അവിടെ, അവളെ പുതിയ അയൽക്കാരും കൂട്ടുകാരും സ്വീകരിച്ചു. എങ്കിലും അവളുടെ മനസ്സ് തൻ്റെ പ്രിയ കൂട്ടുകാരിയെ ഓർത്ത് വിഷമിച്ചു. ഇടക്ക് ദേവു തൻ്റെ പഴയ നാട്ടിലേക്ക് പോകും ,തൻ്റെ പഴയ കൂട്ടുകാരിയെ കാണും, അവർ പരസ്പരം സന്തോഷങ്ങളും സങ്കടങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കും. കാലം കടന്നു പോയി ദേവരത്തിൻ്റെയും അച്ചുവിൻ്റെയും സൗഹൃദം പഴയതിനെ കാളും ദൃഢമായി ,കാരണം അവരുടെ സൗഹൃദം ആത്മാർത്ഥമായിരുന്നു . പരസ്പരം സ്വപ്നങ്ങൾ പങ്കു വയ്ക്കുന്ന കൂട്ടത്തിൽ ,യാദൃശ്ചികമായി ഒരു ദിനം രണ്ടു പേരും അവരുടെ അഭിലാഷങ്ങൾ പങ്ക്‌വച്ചു.രണ്ടു പേർക്കും ഒരേ മേഖലയോടായിരുന്നു താത്പര്യം. ഉപരിപഠനത്തിനായി അവർ വീണ്ടും ഒരേ കോളേജിൽ ചേരാൻ തീരുമാനിച്ചു.ആ സ്വപ്നസാക്ഷാത് കാരത്തിനായി അവർ നന്നായി പഠിക്കാൻ തീരുമാനിച്ചു.രണ്ടു പേരും നന്നായി പഠിച്ചു അവരുടെ സൗഹൃദത്തിനെ തകർക്കാൻ ഭൂരമോ കാലരോ തയ്യാറായില്ല.അവർ വീണ്ടും ഒരേ കോളേജിൽ ഒത്തുചേർന്നു.


ASWATHI M
7 D GHSS Chayoth
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ