ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/അക്ഷരവൃക്ഷം/ രാക്ഷസ ഭീതിയുടെ അവസാനം

Schoolwiki സംരംഭത്തിൽ നിന്ന്
രാക്ഷസ ഭീതിയുടെ അവസാനം


പണ്ട് പണ്ടൊരു കാലത്ത് ഒരു രാക്ഷസൻ ജീവിച്ചിരുന്നു. അയാൾ മഹാ ദുഷ്ടനായിരുന്നു. ജനങ്ങളെയും മൃഗങ്ങളെയും തന്റെ മുന്നിൽ കണ്ട എന്തിനെയും അവൻ ഉപദ്രവിക്കുമായിരുന്നു. രാജാവിനും സൈന്യങ്ങൾക്കും ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. അത്ര ശക്തൻ ആയിരുന്നു അവൻ. എല്ലാവരെയും അടിച്ചു കൊല്ലുകയായിരുന്നു അവന്റെ പതിവ്. അവന്റെ അടി കൊണ്ട് മരിക്കുന്നതിനേക്കാൾ സ്വയം മരിക്കുന്നതാണ് നല്ലത് എന്നു കരുതി എല്ലാവരും സ്വയം മരിക്കാൻ തുടങ്ങി. തന്റെ രാജ്യത്തു രാക്ഷസനെ കൊണ്ട് സന്തോഷവും സമാധാനവും ഇല്ലാതെ ജനങ്ങൾ മരിക്കുന്നുണ്ടെന്നു അറിഞ്ഞ് രാജാവ് ദൈവത്തോട് ഉള്ളുരുകി പ്രാർത്ഥിച്ചു.ദൈവം ഒരു കുട്ടിയുടെ രൂപത്തിൽ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടു. ദൈവം രാക്ഷസന്റെ ഓരോ നീക്കവും നിരീക്ഷിക്കുന്നുണ്ടായിരുന്നു. ദൈവം കുട്ടിയുടെ രൂപത്തിൽ രാക്ഷസനെ വധിച്ചു. രാക്ഷസ ഭീതി അതോടെ അവസാനിച്ചു. ജനങ്ങൾ കുട്ടിയെ നമസ്കരിച്ചു. രാജാവ് കുട്ടിയെ അതിരറ്റു ആദരിച്ചു സൽക്കരിച്ചു. ഇനി ഇങ്ങനെയുള്ള അപകടങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യണമെന്ന രാജാവിന്റെ ചോദ്യത്തിന് മുൻപിൽ ദൈവം സ്വന്തം രൂപമെടുത്തു പറഞ്ഞു. നന്മയോടെ ജീവിക്കാനാണ് ഞാൻ സകല ജീവ ജാലങ്ങളെയും സൃഷ്ടിച്ചത് എന്നാൽ രാക്ഷസന്മാർ അതിനെ എതിർത്തു തിന്മയ്ക്കുവേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. ഇതോടെ ലോകത്തിലെ അവസാന രാക്ഷസനെയും നാം വധിച്ചിരിക്കുന്നു. എന്നാൽ ചില മനുഷ്യർ രാക്ഷസ സ്വഭാവം കാണിക്കാറുണ്ട്. പ്രകൃതിയെ ചൂഷണം ചെയ്‌തും പക്ഷി മൃഗാദികളെ നശിപ്പിച്ചും മനുഷ്യർ രാക്ഷസന്മാരായി മാറാറുണ്ട്. ഭൂമിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഇത്തരം മനുഷ്യർക്കിടയിലേക്ക് പ്രകൃതി ക്ഷോഭത്തിന്റെ രൂപത്തിൽ ഞാൻ പ്രത്യക്ഷപെടാറുണ്ടെങ്കിലും ആരും മനസിലാക്കാൻ ശ്രമിക്കാറില്ല. പ്രകൃതി എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. അതിനെ മനുഷ്യർ ചൂഷണം ചെയ്യാതെ പ്രകൃതിക്കിണങ്ങി ജീവിച്ചും പരസ്പരം നന്മകൾ ചെയ്തും ഒത്തുഒരുമയോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഓരോ മനുഷ്യരും ശ്രമിക്കണം. എല്ലാവരെയും നന്മയുടെ നേർവഴിയിൽ കൊണ്ട് വന്നു സന്തോഷത്തിന്റെയും സമാധാ നത്തിന്റെയും ലോകം പടുത്തുയർത്താൻ നിങ്ങൾക്ക് ഓരോരുത്തർക്കും സാധിക്കട്ടെ എന്നു പറഞ്ഞു ദൈവം അപ്രത്യക്ഷനായി.


നിഷാൽ. എൻ
6 E ജി.എച്ച്. എസ്.എസ്.ചായ്യോത്ത്
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ