ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/അക്ഷരവൃക്ഷം/ മഹാമാരിയായ വൈറസ്
മഹാമാരിയായ വൈറസ്
പ്രിയപ്പെട്ട കൂട്ടുകാരെ , ഞാൻ നിങ്ങളുടെ സ്വന്തം കൂട്ടുകാരൻ അദ്വൈത് കൃഷ്ണ രണ്ട് പരീക്ഷയും കഴിഞ്ഞ് മൂന്നാമത്തെ പരീക്ഷയായ സയൻസ് തരക്കേടില്ലാതെ എഴുതി .SSLC ,Plustwo പരീക്ഷ തുടങ്ങുന്നതിനാൽ ഞങ്ങളുടെ പരീക്ഷ ആഴ്ചയിൽ ഒരുദിവസമാക്കി. അങ്ങനെയായതിൽ വളരെ അധികം സന്തോഷവും തോന്നി . പഠിത്തത്തിനേക്കാൾ കളിക്കാൻ ആണല്ലോ നമ്മളെല്ലാ കൂട്ടുകാരും ആഗ്രഹിക്കുന്നത് .അങ്ങനെ വീട്ടിൽ ഇരിക്കുന്ന സമയത്ത് TV വച്ച് കാണുമ്പോൾ വാർത്തയിൽ ഒരു മാസം മുന്നേ ചൈനയിലെ വൂഹാനിൽ ഒരാൾക്ക് വൈറസ് ബാധ ഏൽക്കാൻ ഇടയായി .ഒരാഴ്ച കഴിഞ്ഞപ്പോൾ പനി ബാധിച്ച അയാൾ ഡോക്റെറെ കാണിച്ചു.ഇതേ വൈറസ് ബാധയേറ്റ് 10 ദിവസത്തിനകം മരിക്കുകയും ചെയ്തു. അങ്ങനെ ലോകമെമ്പാടും ഇരുപത് ലക്ഷം ജനങ്ങൾക്ക് രോഗം പിടിപെടുകയും ഒന്നര ലക്ഷത്തോളം ജനങ്ങൾ മരിക്കാൻ ഇടയാകുകയും ചെയ്ത മഹാവ്യാധിയെ പിടിച്ചു കെട്ടാൻ ലോക രാഷ്ട്രങ്ങൾ ശത്രുത മറന്ന് ഒരു മിക്കുന്ന കാഴ്ചയും നാം കാണുകയാണ് . മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ഒരു പരിധി വരെ ഈ രോഗത്തെ തടയാൻ സാധിച്ചു.ഈ മഹാമാരിയെ കൊറോണ എന്നും കൊ വിഡ് 19 എന്നും പേരു നൽകി. കൊ വിഡ് 19 എന്ന കൊറോണ വൈറസ് ആയ മഹാവ്യാധി നമ്മുടെ കേരളത്തിലും എത്തി.മഹാമാരിയെ തടയാൻ വേണ്ടി നമ്മുടെ പ്രധാൻമന്ത്രി ശ്രീ നരേന്ദ്രമോദ് ജി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. എല്ലാ ജനങ്ങളും വീട്ടിൽ നിൽക്കുക മാത്രമല്ല പരിസര ശുചീകരണവും വ്യക്തി ശുചീകരണവും നടത്തണമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാർ പറഞ്ഞു. മഹാമാരിയെക്കുറിച്ച് അച്ഛൻ പറഞ്ഞതു കേട്ടപ്പോൾ എനിക്ക് പേടി തോന്നി. അച്ഛൻ സമാധാനത്തോടെ എന്നോട് പറഞ്ഞു എവിടെയും പോകാതെ ഈ അവധിക്കാലം വീട്ടിൽ ചിലവഴിക്കാം. അങ്ങനെ ഞാനും അച്ഛനും അമ്മയും അനുജത്തിയും ചേർന്ന് വീടും പരിസരവും വൃത്തിയാക്കി ലോക്ക് ഡൗൺ കാലം ആഘോഷമാക്കാൻ ഞങ്ങൾ നാല് പേരും ചേർന്ന് ഒരു പച്ചക്കറി തോട്ടവും ചെടികളും ചെറിയ തോതിൽ ഉണ്ടാക്കി. ആ ഇടയ്ക്ക് മേടമാസ പൊൻപുലരിയിലേക്ക് വിഷു ദിവസവും വന്നെത്തി. വെടിയും പുത്തനുടുപ്പും ഒന്നുംഇല്ലാതെ ഒരു വിഷുക്കാലം. ഞാൻ വിഷുദിനത്തിൽ രാവിലെ ഉണ്ണിക്കണ്ണനെ കാണുംതരാനും ഇതിനു വേണ്ടി പ്രവർത്തിക്കുന്ന അനേകായിരം ഡോക്ടർമാർക്കും നേഴ്സുസുമാർക്കും പോലീസുകാർക്കും സന്നദ്ധ സേനകർക്കും മഹാമാരി മൂലം മരിച്ച ജനങ്ങൾക്കു വേണ്ടി ആ നിലവിളക്കിനു മുന്നിൽ പ്രാർത്ഥിച്ചു ദൈവമേ ഈ കൊറോണ എന്ന മഹാമാരിയെ ഞങ്ങളുടെ ലോകത്തു നിന്നും അടർത്തിമാറ്റി പുതിയവെളിച്ചം കിട്ടാനും, ഞങ്ങളെ പുതുകാൽ വയ്പ്പോടെ അക്ഷരമുറ്റത്തേക്ക് കൈപിടിച്ചു നടത്താനും സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ..... എന്ന് അദ്വൈത് കൃഷ്ണ
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം