ജി.എച്ച്. എസ്.എസ്.കല്ല്യോട്ട്/അക്ഷരവൃക്ഷം/ അതിജീവനം പുതു ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം പുതു ജീവിതം


       ലോകരാജ്യങ്ങളെ വിറപ്പിച്ച് കൊറോണ വൈറസ് അനുദിനം പടർന്നു കൊണ്ടിരിക്കയാണ്. മനുഷ്യ മനസ്സിൽ ഭീതി പടർത്തിക്കൊണ്ടിരിക്കുകയാണ് കൊറോണ  എന്ന കൊവിഡ് 19. നിപ്പ യെക്കാളും പ്രളയത്തേക്കാളും അതിഭയങ്കരമാണ് കൊറോണ   വൈറസ് . ലക്ഷക്കണക്കിന് ജീവൻ ഈ കൊറോണക്കാലത്ത് പൊലിഞ്ഞു പോയി. വീടുകളിലും ആശുപത്രികളിലുo നിരീക്ഷണത്തിലുള്ളവരുടെ എണ്ണം പറയാൻ പറ്റില്ല. കൂട്ടിലടച്ച കിളിയുടെ അവസ്ഥയാണ് ഈ കൊറോണക്കാലത്ത് .എത്രത്തോളം മുൻകരുതലുകൾ നമ്മൾ എടുക്കുന്നുവോ അത്രത്തോളം നമുക്കീ കൊറോണ വൈറസിനെ അകറ്റാം. കടകളിൽ പോയില്ലെങ്കിൽ മനുഷ്യന് സമാധാനം ഉണ്ടാകാറില്ല, അവരിപ്പോൾ എവിടെയും പോകാതെ വീടുകളിൽ തന്നെ കഴിഞ്ഞു കൂടുകയാണ്. ഇതിനു വേണ്ടി നമ്മൾ ചില മുൻകരുതലുകൾ എടുക്കണം.
              ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുo തൂവാല/മാസ്ക് എന്നിവ ധരിക്കുക, ഇടയ്ക്കിടെ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചും സോപ്പ് ഉപയോഗിച്ചും കഴുകുക. ആൾക്കൂട്ടം ഒഴിവാക്കുക. എവിടെ പോകുമ്പോഴും മാസ്ക് ധരിക്കുക. അസുഖം വന്നാൽ ആശുപത്രിയിൽ പോകുക. പുറം രാജ്യങ്ങളിൽ നിന്ന് വന്നവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുക. ഇതൊക്കെയാണ് നാം ചെയ്യേണ്ട മുൻക രുതലുകൾ.
           കൊറോണ എന്ന മഹാമാരിയെ തകർക്കാൻ വേണ്ടി എല്ലാവരും ജാതി മത വ്യത്യാസം കൂടാതെ ഒന്നിച്ച് ഒറ്റക്കെട്ടായി പ്രവർത്തിച്ചേ മതിയാകൂ. ഈ  കൊറോണ വൈറസിന് കാരണം മനുഷ്യൻ്റെ ശുചിത്വം ഇല്ലായ്മ തന്നെയാണ്. ഈ വൈറസിനെ തടയാൻ വേണ്ടി ലോകം മുഴുവൻ ലോക്ക് ഡൗൺ ആചരിച്ചിട്ടും അത് കേൾക്കാതെ വെറുതേ റോഡുകളിൽ ഇറങ്ങുന്നവർ ഉണ്ട്. കൊറോണയെ തുരത്താൻ വേണ്ടത് ഭയമല്ല ,ജാഗ്രതയാണ്.ഇതിനെ അകറ്റാൻ ആരോഗ്യ പ്രവർത്തകർ പറയുന്നത് അക്ഷരംപ്രതി അനുസരിക്കയാണ് വേണ്ടത്.നിപ്പ വൈറസിനെയും പ്രളയത്തെയും അതിജീവിച്ചു. കൊറോണ എന്ന വൈറസിനെ ഇല്ലാതാക്കുക നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.അത് നമ്മൾ ചെയ്തേ പറ്റൂ. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാ ജനങ്ങളോടും നമുക്ക് നന്ദി പറയാം. വീട്ടിലിരുന്ന് കൊറോണയെ തുരത്താം. ഇതിൻ്റെ ഭാഗമായി കേരള സർക്കാർ ബി പി.എൽ/എ.പി.എൽ.വ്യത്യാസമില്ലാതെ സൗജന്യമായി റേഷൻ വിതരണം നടത്തി. കുടുംബ ശ്രീ പ്രവർത്തകർ 20 രൂപക്ക് ഹോട്ടൽ തുടങ്ങി. സർക്കാർ പെൻഷൻ നൽകുകയും ചെയ്തു. ആകാശത്തിനും സ്നേഹത്തിനും അതിരുകളില്ലെന്ന് കേരള പോലീസ് തെളിയിച്ച് മനുഷ്യരക്കു വേണ്ടി അവർ കഷ്ടപ്പെടുന്നു.ഇതിൻ്റെ വ്യാപനം തടയുന്നതിനു വേണ്ടി സർക്കാർ ' കഴിയുന്നതൊക്കെ ചെയ്യുന്നു. ഏറ്റവും ദുഃഖകരമായ ഒരു വർഷത്തിലൂടെയാണ് നാം കടന്നു പോകുന്നത്. കാരണം വൈറസിൻ്റെ വ്യാപനം ആണ്.ഇതിനെ തുരത്തി ഓടിക്കാൻ നമ്മൾ വീട്ടിലിരുന്നേ പറ്റൂ.


ആദിത്യ എം.
7 A ജി.എച്ച്. എസ്.എസ്.കല്ല്യോട്ട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം