ജി.എച്ച്. എസ്സ്.എസ്സ് പുതുപ്പാടി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2025-26 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 2 ആം തിയ്യതി വിപുലമായ രീതിയിൽ ആഘോഷിച്ചു. സ്കൂൾ പ്രവേശനോത്സവ പരിപാടിയിൽ ലിറ്റിൽ kites അംഗങ്ങളുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു.
| 47088-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 47088 |
| യൂണിറ്റ് നമ്പർ | LK/47088/2018 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | താമരശ്ശേരി |
| അവസാനം തിരുത്തിയത് | |
| 28-09-2025 | 47088 |
Little kites അംഗങ്ങളുടെ നേതൃത്വത്തിൽ Help Desk ക്രമീകരിക്കുകയും സ്കൂളിൽ പുതിയതായി പ്രവേശനം നേടിയ 8 ആം ക്ലാസ്സ് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു.

സ്കൂൾ പ്രവേശനോത്സവത്തന് എത്തിയവരെ സ്വാഗതം ചെയ്യുന്നതിനായി Welcome Robot നിർമ്മിച്ചു.

സ്കൂൾ പ്രവേശനോത്സവം ക്രമീകരിച്ച ഓഡിറ്റോറിയത്തിൽ Little kites ആക്ടിവിറ്റി കോർണർ ക്രമീകരിക്കുകയും, പ്രവേശനോത്സവപരിപാടിയിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ, മാതാപിതാക്കൾ, വിദ്യാർഥികൾ ലിറ്റിൽ kites കോർണർ സന്ദർശിക്കുകയും ഓരോ പ്രവർത്തനങ്ങളും മനസിലാക്കുകയും ചെയ്തു. (Toll gate, robotic hen, gas detector, fire detector, Dice, Automatic Dust Bin, Automatic street light, Traffic signal etc)
പുതുപ്പാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 -2028 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ബാച്ച് രൂപീകരിച്ചിരിക്കുന്നത് .
പ്രവേശന പരീക്ഷ
ജൂൺ 25ാം തീയതി മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 15 ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ്സ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് അവസാനിച്ചു.
പ്രിലിമിനറി ക്യാമ്പ്
2025-2028 വർഷത്തെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 25 നടത്തി. മാസ്റ്റർ ട്രെയിനർ ആയ മുഹമ്മദ് അഷ്‌റഫ് സർ ക്ലാസുകൾ നയിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ഇ വി ഈസകോയ സർ ക്യാമ്പ് ഉദ്ഘടനം ചെയ്തു.